ഐശ്വര്യ റായിയും ആരാധ്യയും ആശുപത്രി വിട്ടശേഷം ഏവരോടും നന്ദി പറഞ്ഞ് ബിഗ് ബി

Amitabh Bachchan Expresses Gratitude in a Tweet | മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും

News18 Malayalam | news18-malayalam
Updated: July 28, 2020, 7:43 AM IST
ഐശ്വര്യ റായിയും ആരാധ്യയും ആശുപത്രി വിട്ടശേഷം ഏവരോടും നന്ദി പറഞ്ഞ് ബിഗ് ബി
ബച്ചൻ കുടുംബം
  • Share this:
ഐശ്വര്യ റായിയും ആരാധ്യയും കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ട ശേഷം ഏവർക്കും നന്ദി അറിയിച്ച് ബിഗ് ബി അമിതാഭ് ബച്ചൻ. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും.ഐശ്വര്യയും മകളും ആശുപത്രി വിട്ടു എന്ന വിവരം ആദ്യം അറിയിച്ചത് അഭിഷേക് ബച്ചനായിരുന്നു.

അമിതാഭ് ബച്ചൻ പോസിറ്റീവ് ആയതിനു പിന്നാലെയാണ് അഭിഷേകിനും കോവിഡ് ബാധ കണ്ടെത്തിയത്. അമിതാഭ് ബച്ചനും മകനും ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
Published by: meera
First published: July 28, 2020, 7:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading