ഹൈദരാബാദ്: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ഹൈദരാബാദിൽ പ്രൊജക്റ്റ് കെയുടെ ഷൂട്ടിങ്ങിനിടെയാണ് ബച്ചന് പരിക്കേറ്റത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റെന്ന വിവരം അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്.
പരിക്കേറ്റതിനെ തുടർന്ന് അമിതാഭ് ബച്ചൻ ഷൂട്ടിങ് മതിയാക്കി ഹൈദരാബാദിൽനിന്ന് മുംബൈയിലേക്ക് പോയി. ചികിത്സ തേടിയപ്പോൾ ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നു. ഇതോടെയാണ് അമിതാഭ് ബച്ചൻ ലൊക്കേഷനിൽനിന്ന് മടങ്ങിയത്.
പരിക്കേറ്റതിനെ തുടർന്ന് വേദനയുണ്ടെന്നും, നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. ഭേദമാകാൻ കുറച്ച് ആഴ്‌ചകൾ എടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. വേദനയ്ക്കുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുയ
‘ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഷൂട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കൂടുതൽ സമയവും കിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് വൈകുന്നേരം ജൽസ ഗേറ്റിൽ ആരാധകരെ കാണാൻ എനിക്ക് കഴിയില്ല.. അതിനാൽ വരരുത്.. വരാൻ ഉദ്ദേശിക്കുന്നവരെ പരമാവധി അറിയിക്കുക’ – ബച്ചൻ പറഞ്ഞു.
News Summary- Bollywood superstar Amitabh Bachchan was injured while shooting. Bachchan was injured while shooting for Project K in Hyderabad. Amitabh Bachchan himself released the information that he was injured while shooting an action scene.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.