നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Amitabh Bachchan | അമിതാഭ് ബച്ചന്റെ ചിത്രങ്ങളും ഡയലോഗുകളും നിറഞ്ഞ വാഹനം; ആരാധകനെ കാണാൻ ബിഗ് ബി എത്തിയപ്പോൾ

    Amitabh Bachchan | അമിതാഭ് ബച്ചന്റെ ചിത്രങ്ങളും ഡയലോഗുകളും നിറഞ്ഞ വാഹനം; ആരാധകനെ കാണാൻ ബിഗ് ബി എത്തിയപ്പോൾ

    വാഹനത്തിന്റെ വാതില്‍ തുറന്നാല്‍ ചിത്രങ്ങളിലെ ബച്ചന്റെ സംഭാഷണങ്ങള്‍ കേള്‍ക്കാവുന്ന സംവിധാനവുമുണ്ട്

    ആരാധകനെ കാണുന്ന ബച്ചൻ

    ആരാധകനെ കാണുന്ന ബച്ചൻ

    • Share this:
      ലോകത്ത് തന്നെ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചൻ. നിലവിൽ ജനപ്രിയ ക്വിസ് ഷോയായ കോൻ ബനേഗ ക്രോർപതിക്ക് ആതിഥേയത്വം വഹിക്കുന്ന 79 കാരനായ താരം ആരാധകരോട് നിരന്തരം സംവദിക്കാൻ ശ്രമിക്കാറുണ്ട്. സമൂഹമാധ്യമത്തില്‍ തന്റെ വിശേഷങ്ങള്‍ അമിതാഭ് ബച്ചൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ആരാധകനുമായുള്ള കൂടിക്കാഴ്ച എങ്ങനെയായിരുന്നുവെന്ന് ബച്ചൻ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനോട് പറയുന്നുണ്ട്. വളരെ അത്ഭുതവും രസകരവുമായ ഒരു കൂടികാഴ്ച്ചയായിരുന്നു അതെന്ന് ബച്ചൻ സമ്മതിക്കുന്നു.

      അമിതാഭ് ബച്ചന്റെ വലിയ ആരാധകനായ വ്യക്തി തന്റെ വാഹനത്തില്‍ താരത്തിന്റെ സിനിമകളിലെ സംഭാഷണങ്ങള്‍ ആണ് പെയിന്റ് ചെയ്തിരിക്കുന്നത്. ആരാധകന്റെ ഷര്‍ട്ടില്‍ എന്റെ ചിത്രങ്ങളുടെ പേരും. വാഹനത്തിന്റെ വാതില്‍ തുറന്നാല്‍ ചിത്രങ്ങളിലെ തന്റെ സംഭാഷണങ്ങള്‍ കേള്‍ക്കാവുന്ന സംവിധാനവുമുണ്ട് എന്ന് അമിതാഭ് ബച്ചൻ ചിത്രത്തിനൊപ്പം നൽകിയ കുറിപ്പിൽ പറയുന്നു. ആരാധകൻ പെയിന്റ് ചെയ്ത ഭംഗിയാക്കിയിരിക്കുന്നത് മഹീന്ദ്ര ഥാർ ആണ്. ഓട്ടോഗ്രാഫ് കിട്ടുന്നതുവരെ വാഹനം ഓടിക്കാൻ പോലും ആരാധകൻ തയ്യാറായില്ലെന്നും ഒടുവില്‍ ഓട്ടോഗ്രാഫ് താൻ ഒപ്പിട്ടു നല്‍കിയെന്നും അതിനുശേഷമാണ് അദ്ദേഹം വാഹനം സ്റ്റാർട്ട് ചെയ്തതെന്നും ബച്ചൻ പറയുന്നു.




      ആരാധകന്റെയും വാഹനത്തിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് ബച്ചൻ എഴുതി, "അവൻ തന്റെ കാർ മുഴുവൻ എന്റെ സിനിമകളിലെ ഡയലോഗുകൾ എഴുതി, അവന്റെ ഷർട്ടിൽ എന്റെ സിനിമകളുടെ എല്ലാ പേരുകളും ഉണ്ട്. കാറിന്റെ ഡോർ തുറക്കുമ്പോൾ സൗണ്ട് സിസ്റ്റം എന്റെ ഡയലോഗുകൾ പ്ലേ ചെയ്യാൻ തുടങ്ങും." ബച്ചൻ പറഞ്ഞു.

      ആരാധകരിലൊരാൾ അതിനെ "അത്ഭുതകരമായ അവതരണം" എന്ന് വിശേഷിപ്പിച്ചു. മറ്റൊരു ആരാധകൻ ഈ പോസ്റ്റിനു താഴെയായി കമന്റ് ചെയ്തത് ഇങ്ങനെയാണ് "പ്രിയ സുഹൃത്തേ അദ്ദേഹത്തിന്റെ ഈ സ്നേഹത്തിന് നിങ്ങൾ ശരിക്കും അർഹനാണ്, യഥാർത്ഥ ഇതിഹാസം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നാണ്. ഒപ്പം മറ്റ് ഒട്ടേറെ ആരാധകർ ഈ വാഹനത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

      ബച്ചൻ പലപ്പോഴും തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ തന്റെ ആരാധകർ നൽകിയ കലാസൃഷ്ടികൾ പങ്കുവെക്കാറുണ്ട്. നേരത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഭിന്നശേഷിക്കാരനായ ഒരു ആരാധകൻ തനിക്ക് നൽകിയ ഛായാചിത്രം പങ്കുവെച്ചു. ഭിന്നശേഷിക്കാരനായ ആയുഷ് തറയിൽ കിടന്ന് കാലുകൾ കൊണ്ടാണ് നടന്റെ ഛായാചിത്രം വരച്ചത്.




      ആരാധകരുടെ സ്നേഹം അതെ അളവിൽ തിരിച്ചു നല്കാൻ ഈ താരം ശ്രമിക്കാറുണ്ട്. അവർ നൽകുന്ന സ്നേഹ സമ്മാനങ്ങൾ വിലപ്പെട്ടതായി കരുതാറുമുണ്ട്.
      Published by:user_57
      First published:
      )}