നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Amithabh Bachchan | "അഭിനയിച്ച നാടകങ്ങളുടെ നിരൂപണം വായിക്കാൻ പത്രമോഫീസിന് മുന്നിൽ കാത്തുനിൽക്കുമായിരുന്നു" അമിതാഭ് ബച്ചൻ

  Amithabh Bachchan | "അഭിനയിച്ച നാടകങ്ങളുടെ നിരൂപണം വായിക്കാൻ പത്രമോഫീസിന് മുന്നിൽ കാത്തുനിൽക്കുമായിരുന്നു" അമിതാഭ് ബച്ചൻ

  ഓരോ ആഴ്ചയിലും പത്രത്തില്‍ വരുന്ന നിരൂപണങ്ങള്‍ വായിക്കാന്‍ പല രാത്രികളിലും ഉറങ്ങാതെ താനും സഹ കലാകാരന്മാരും പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു എന്ന് ബച്ചന്‍ പറയുന്നു.

  • Share this:
   ബോളിവുഡിലെ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചന്‍ അവതാരകനായിട്ടെത്തുന്ന ഷോ ആണ് കോന്‍ ബനേഗാ കരോര്‍പതി. ഈ പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ അമിതാഭ് ബച്ചന്‍ നടനെന്ന നിലയില്‍ തന്റെ തുടക്കകാലത്തെ ഒരു അനുഭവം പങ്കുവെയ്ക്കുകയുണ്ടായി. മിക്കവരെയും പോലെ ഒരു നടനെന്ന നിലയില്‍ താനും ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

   മത്സരാര്‍ത്ഥിയായ ചിരാഗ് മണ്ടോട്ടിനോട് സംവദിക്കവെയാണ് അമിതാഭ് ബച്ചന്‍ ഇക്കാര്യം പറഞ്ഞത്. പ്രശസ്തി കൊണ്ട് താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് മണ്ടോട്ട് ചോദിച്ചപ്പോള്‍ മറുപടിയായി ബച്ചന്‍ താന്‍ നാടകനടനായിരുന്ന ആദ്യകാലങ്ങളില്‍ കൊല്‍ക്കത്തയില്‍ വെച്ചുണ്ടായ ഒരു സംഭവം പങ്കുവെച്ചു.

   ഒരു നാടക കലാകാരനായി അദ്ദേഹം കൊല്‍ക്കത്തയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഒരു പ്രശസ്ത പത്രത്തില്‍ വരുന്ന തന്റെ നാടകങ്ങളുടെ അവലോകനങ്ങളും നിരൂപണങ്ങളും വായിക്കാന്‍ അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു. ഓരോ ആഴ്ചയിലും പത്രത്തില്‍ വരുന്ന നിരൂപണങ്ങള്‍ വായിക്കാന്‍ പല രാത്രികളിലും ഉറങ്ങാതെ താനും സഹ കലാകാരന്മാരും പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു എന്ന് ബച്ചന്‍ പറയുന്നു.നിരൂപണം വരുന്ന ദിവസം അദ്ദേഹമടക്കമുള്ള നാടക കലാകാരന്മാര്‍ പത്രം പ്രസിദ്ധീകരിക്കുന്ന ഓഫീസിന് പുറത്ത് കാത്തുനില്‍ക്കാറുണ്ടായിരുന്നു എന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

   പ്രിന്റിംഗ് പ്രസ്സില്‍ നിന്ന് വിതരണത്തിനായി പുറത്ത് വരുമ്പോള്‍ തന്നെ ആദ്യത്തെ കുറച്ച് കോപ്പികള്‍ വാങ്ങാനായി ഞങ്ങള്‍ ധൃതി കൂട്ടുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രം കയ്യില്‍ കിട്ടിയാല്‍ ഉടന്‍ താനടക്കമുള്ള നാടക കലാകാരന്മാര്‍ തങ്ങളുടെ പേരുകള്‍ നിരൂപണത്തില്‍ പരാമര്‍ശിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമായിരുന്നു എന്നും പേരുകള്‍ കണ്ടെത്തിയാല്‍ വളരെയധികം സന്തോഷം തോന്നുമായിരുന്നു എന്നും അദ്ദേഹം ഓര്‍ക്കുന്നു.

   പ്രശസ്തിക്ക് വേണ്ടിയുള്ള ആദ്യത്തെ ശ്രമവും ആ അനുഭവവും എന്താണെന്ന് തനിക്ക് നന്നായി മനസിലാക്കാന്‍ കഴിയുമെന്ന് പഴയ കാല സംഭവം വിവരിച്ചുകൊണ്ട്, ഹോട്ട് സീറ്റില്‍ ഇരുന്ന മണ്ടോടിനോട് ബച്ചന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ ജോലി ചെയ്തതിന് ശേഷം ആണ് ബച്ചന്‍ മുംബൈയിലേക്ക് മാറിയത്. ഖ്വാജ അഹമ്മദ് അബ്ബാസ് ആണ് 1969-ല്‍ 'സാത് ഹിന്ദുസ്ഥാനി'യില്‍ ബച്ചനെ അഭിനേതാവായി വിളിച്ച് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത്. സിനിമയിലെ ഏഴ് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായാണ് ബച്ചന്‍ അഭിനയിച്ചത്. സിനിമ സാമ്പത്തിക വിജയമായിരുന്നില്ലെങ്കിലും, മികച്ച പുതുമുഖ നടനെന്ന നിലയില്‍ ബച്ചന്‍ തന്റെ ആദ്യ ദേശീയ അവാര്‍ഡ് നേടി. തുടര്‍ന്ന് ഹിന്ദി സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളായി മാറുകയും ചെയ്തു. 'രേഷ്മ ഓര്‍ ഷേറ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി മാറിയത്.
   Published by:Jayashankar AV
   First published:
   )}