നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ന് അമിതാഭ് ബച്ചന്റെ പിറന്നാൾ: 'ബോളിവുഡിന്റെ ഷെഹൻഷാ' പാടിയ 7 ഗാനങ്ങൾ കാണാം

  ഇന്ന് അമിതാഭ് ബച്ചന്റെ പിറന്നാൾ: 'ബോളിവുഡിന്റെ ഷെഹൻഷാ' പാടിയ 7 ഗാനങ്ങൾ കാണാം

  അദ്ദേഹം  ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.

  • Share this:


   അമിതാഭ് ബച്ചന് ഇന്ന് 79 വയസ്സ് തികയുകയാണ്. ബോളിവുഡിലെ 'ക്ഷുഭിതനായ ചെറുപ്പക്കാരന്‍' എന്ന് പേരുകേട്ട ഈ അഭിനയ കുലപതി ഇപ്പോള്‍ അത്ര ദേഷ്യക്കാരനോ ചെറുപ്പക്കാരനോ അല്ല.

   1942 ഒക്ടോബര്‍ 11 -ന് ജനിച്ച അമിതാഭ് ബച്ചന്‍ 'സഞ്ജീര്‍', 'ദിവാര്‍', 'ഷോലെ' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയത്. ഏതാണ്ട് അഞ്ച് പതിറ്റാണ്ട് നീളുന്ന തന്റെ സിനിമാ ജീവിതത്തില്‍ 190 -ല്‍പ്പരം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. അമിതാഭ് ബച്ചന്‍ കലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1984-ല്‍ പത്മശ്രീയും 2001-ല്‍ പത്മഭൂഷണും 2015-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

   അദ്ദേഹം  ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും അമിതാഭ് ബച്ചനെ തേടിയെത്തി. പലപ്പോഴും തന്റെ ഗാംഭീര്യമേറിയ ശബ്ദം പല സംഗീതസൃഷ്ടികള്‍ക്ക് വേണ്ടിയും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

   ബോളിവുഡിന്റെ ഈ ഷെഹന്‍ഷായ്ക്ക് 79 വയസ്സ് തികയുമ്പോള്‍, അദ്ദേഹം ആലപിച്ച 7 ഗാനങ്ങള്‍ നമുക്ക് പരിചയപ്പെടാം:

   രംഗ് ബര്‍സെ ഭീഗെ ചുനാര്‍ വാലി (1981)

   'സില്‍സില' എന്ന ചിത്രത്തില്‍ ബച്ചന്‍ ആലപിച്ച ഈ ഗാനം ഇന്ത്യയിലെ പ്രശസ്തമായ ജനപ്രിയ നാടോടിഗാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
   അമിതാഭ് ബച്ചന്റെ പിതാവ്, പ്രശസ്ത കവി ഹരിവംശ് റായ് ബച്ചന്‍ ആണ് ഇതിന്റെ വരികള്‍ രചിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിലെ മിസ്റ്റിക് കവി മീരയുടെ ഭജനയെ അടിസ്ഥാനമാക്കിയാണ് ഈ ഗാനം എഴുതിയിട്ടുള്ളത്. നിറങ്ങളുടെ ഉത്സവമായ ഹോളിയെ ആഘോഷിക്കുന്ന ഒരു ഗാനം കൂടിയാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ബച്ചന്‍ ഗാനം ജനമനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

   നീലാ ആസ്മാന്‍ സോ ഗയാ (1981)

   അതേ ചിത്രത്തിലെ ബച്ചന്റെ മറ്റൊരു ക്ലാസിക്കാണ് ഇത്. ഈ പാട്ടിന്റെ ഈണം യഥാര്‍ത്ഥത്തില്‍ സൃഷ്ടിച്ചത് ഷമ്മി കപൂറാണെന്ന് സംഗീത വിദഗ്ദ്ധനായ രാജേഷ് സുബ്രഹ്മണ്യം പറയുന്നു. ബച്ചന്റെ നിര്‍ദ്ദേശ പ്രകാരം യാഷ് ചോപ്രയാണ് ഈ ഗാനം 'സില്‍സില'യില്‍ ഉള്‍പ്പെടുത്തിയത്.

   ഹോരി ഗേലേ രഘുവീരാ (2003)

   ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബച്ചനും ഹേമമാലിനിയും അഭിനയിച്ച 'ബാഗ്ബാന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ഗാനം ആണിത്. സമീര്‍ രചിച്ച ഈ ഗാനവും നിറങ്ങളുടെ ഉത്സവമായ ഹോളിയെ കുറിച്ച് ഉള്ളതാണ്.

   റോസാനാ ജിയേ (2007)

   അന്തരിച്ച ജിയാ ഖാനും അമിതാഭ് ബച്ചനും അഭിനയിച്ച 'നിശബ്ദ്' എന്ന സിനിമയില്‍ നിന്നുള്ള ഗാനം ആണ് ഇത്. മകളുടെ സുഹൃത്തിനോട് പ്രണയത്തിലായ ഒരു വ്യക്തിയുടെ വേഷമാണ് ബച്ചന്‍ ഈ സിനിമയില്‍ ചെയ്തത്. ഫര്‍ഹദ് വാഡിയയുടെയും സാജിദ് ഖാന്റെയും വരികള്‍ക്ക് അമര്‍ മൊഹിലെയാണ് ഈണം നല്‍കിയത്.

   ഏക്ലാ ചോലോരെ (2012)

   'കഹാനി' എന്ന സിനിമയിലെ ഈ പ്രശസ്തമായ രവീന്ദ്രസംഗീതത്തിലൂടെ ബച്ചന്‍ പ്രശസ്ത കവി രവീന്ദ്രനാഥ ടാഗോറിനോടുള്ള ആദരം പ്രകടിപ്പിക്കുക കൂടിയായിരുന്നു. സംഗീതസംവിധായക ജോഡികളായ വിശാല്‍-ശേഖര്‍ എന്നിവര്‍ ആണ് ഈ സംഗീതം പുനസൃഷ്ടിച്ചത്.

   പീഡ്ലി സി ബാതേന്‍ (2015)

   'ഷമിതാഭ്' എന്ന ചിത്രത്തിലെ ഈ ഗാനത്തിന് സംഗീതം നല്‍കിയത് ഇളയരാജയാണ്. വരികള്‍ എഴുതിയത് സ്വാനന്ദ് കിര്‍കിറേയാണ്. ബച്ചന്റെ ശബ്ദത്തിന് സിനിമയില്‍ ഒരു പ്രധാന ഇടമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഈ ഗാനം ആലപിച്ചത്.

   മേരെ ആംഗ്‌നേ മേന്‍ (1981)

   പ്രകാശ് മെഹ്റ സംവിധാനം ചെയ്ത 'ലാവാരിസ്' എന്ന സിനിമയിലെ ഈ ഗാനത്തിന് ചുവട് വെച്ചതും ബച്ചനായിരുന്നു. തടിച്ചതും ഉയരമുള്ളതും കുറിയതും ഇരുണ്ടതുമായ വ്യത്യസ്ത ശരീര പ്രകൃതിയുള്ള എല്ലാ ഭാര്യമാര്‍ക്കും വേണ്ടിയുള്ള ഒരു ഗാനമായാണ് ഇത് സമര്‍പ്പിക്കപ്പെട്ടത്.
   Published by:Jayashankar AV
   First published: