HOME » NEWS » Film » AMITH CHAKALAKKAL NARRATES THE HARROWING EXPERIENCE HE UNDERWENT WHILE SHOOTING DJIBOUTI

Amith Chakalakkal | അന്ന് കോവിഡ് പരിശോധിക്കാൻ പോലും കഴിഞ്ഞില്ല, വീഴ്ചയിൽ ഒരേ കിടപ്പുമായി: അമിത് ചക്കാലക്കൽ

Amith Chakalakkal narrates the harrowing experience he underwent while shooting Djibouti | 'ആടുജീവിതം' സിനിമ സംഘത്തെ പോലെ ലോക്ക്ഡൗൺ നാളിൽ ആഫ്രിക്കയിൽ അകപ്പെടുകയായിരുന്നു 'ജിബൂട്ടി' സിനിമയുടെ പ്രവർത്തകർ. അന്ന് നേരിട്ട കഠിന പരീക്ഷണങ്ങളെക്കുറിച്ച് നായകൻ അമിത് ന്യൂസ് 18 നോട്

meera | news18-malayalam
Updated: February 4, 2021, 10:40 AM IST
Amith Chakalakkal | അന്ന് കോവിഡ് പരിശോധിക്കാൻ പോലും കഴിഞ്ഞില്ല, വീഴ്ചയിൽ ഒരേ കിടപ്പുമായി: അമിത് ചക്കാലക്കൽ
അമിത് ചക്കാലക്കൽ
  • Share this:
#EXCLUSIVE

2020 മാർച്ച് മാസത്തിലെ കോവിഡ് പൊട്ടിപ്പുറപ്പെടലും പൊടുന്നനെ ഉണ്ടായ ലോക്ക്ഡൗണും ആരും ഒരിക്കലും മറക്കാൻ ഇടയില്ല. ലോകമെമ്പാടും അതിന്റെ പ്രകമ്പനങ്ങളുണ്ടായി. ഇക്കാലയളവിൽ രണ്ട്‌ മലയാള സിനിമാ സംഘങ്ങൾ വിദേശത്ത് കുടുങ്ങി; പൃഥ്വിരാജ് നായകനാവുന്ന 'ആടുജീവിതവും' അമിത് ചക്കാലക്കൽ നായക വേഷം ചെയ്യുന്ന 'ജിബൂട്ടിയും'. കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടി എന്ന രാജ്യത്തായിരുന്നു അതേ പേരിൽ ഒരുങ്ങുന്ന, 75 പേർ അടങ്ങിയ 'ജിബൂട്ടി' സിനിമാ സംഘം.

കേരളത്തിലും ജിബൂട്ടിയിലുമായി ഒരാളുടെ യഥാർത്ഥ ജീവിത കഥയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. റൊമാൻസ്-ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുങ്ങുന്നത്. ശരിക്കും പരീക്ഷണഘട്ടത്തിലൂടെ സിനിമാ സംഘം കടന്നു പോയിട്ടുണ്ടായിരുന്നു. ലോക്ക്ഡൗൺ നാളുകളിൽ ചിത്രീകരിച്ച 'ജിബൂട്ടിയുടെ' കാണാപ്പുറങ്ങൾ നായകൻ അമിത് ചക്കാലക്കൽ ന്യൂസ് 18 മലയാളത്തോട് വെളിപ്പെടുത്തുന്നു.

പ്രതിസന്ധി കാലഘട്ടത്തിലും കുറവുകൾ ഏതും തന്നെയില്ല എന്നുറപ്പു വരുത്തിയ ജോബി പി. സാം എന്ന നിർമ്മാതാവിന്റെ പൂർണ്ണ പിന്തുണ ലഭിച്ച് മുന്നേറിയ സിനിമാ സംഘം പക്ഷെ അവരുടെ ജീവിതങ്ങളിൽ നേരിട്ടത് അഗ്നിപരീക്ഷയുടെ കാലമായിരുന്നു. എസ്.ജെ. സിനു ആണ് സംവിധായകൻ.

"കേരളത്തിൽ ലഭിക്കുന്ന തരത്തിലെ നൂതന ചികിത്സാ സംവിധാനങ്ങളുടെ പിന്തുണയൊന്നും ആ സ്ഥലത്തില്ല. ഞങ്ങൾ മാർച്ച് അഞ്ചിന് എത്തി. മാർച്ച് 15ന് എയർപോർട്ടുകൾ അടച്ചു. സിനിമയിൽ അഭിനയിക്കാനുള്ള കുഞ്ഞും അമ്മയും ഉൾപ്പെടെ അതിനോടകം എത്തിച്ചേർന്നു കഴിഞ്ഞിരുന്നു," അമിത് പറഞ്ഞു തുടങ്ങുന്നു.

"ഞങ്ങൾ ഷൂട്ട്‌ ചെയ്ത 200 കിലോമീറ്റർ അകലെയുള്ള സ്ഥലം സർക്കാർ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കി തന്നു. ബാക്കി എല്ലായിടവും ലോക്ക്ഡൗൺ ആയിരുന്നു. ഞങ്ങൾക്കുള്ള ഭക്ഷണവും അവശ്യവസ്തുക്കളും അങ്ങോട്ട് എത്തിച്ചു. ഷൂട്ടിംഗ് തീരാറാകുന്ന വേളയിൽ സെറ്റിൽ ഒരു അപകടം പറ്റി നടുവിടിച്ച് വീണ് ഒരേ കിടപ്പായി.

നാല് ദിവസം ഒന്നും ചെയ്യാൻ കഴിയാതെ, അനങ്ങാനാവാതെ, കട്ടിലിൽ ഒരു കിടപ്പ് കിടന്നു. നാല് ദിവസം കഴിഞ്ഞതും പതിയെ എഴുന്നേറ്റിരുന്നു. മറ്റുള്ളവർ പിടിച്ചെഴുന്നേൽപ്പിച്ചിരുത്തിയ അവസ്ഥയിലാണ് ബാക്കി ഭാഗങ്ങൾ പൂർത്തിയാക്കിയത്.ഏപ്രിൽ 29ന് ഞങ്ങൾ പ്രധാന സിറ്റിയിൽ എത്തിച്ചേർന്നു. ഞങ്ങൾക്കായി നിർമ്മാതാവ് ഒരു വില്ലാ പ്രൊജക്റ്റ് ഒരുക്കി. അതിനിടയിൽ കോവിഡ് ലക്ഷണങ്ങളായ പനിയും ശരീരവേദനയും പലർക്കും അനുഭവപ്പെടാൻ തുടങ്ങി. പക്ഷെ കോവിഡ് കൂടിക്കൂടി വന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ വീണപ്പോൾ പോലും ആശുപത്രിയിൽ പോയി എക്സ്-റേ എടുക്കാൻ സാധിച്ചിരുന്നില്ല.

പുറത്ത് നിന്നും ഒരു ഇന്ത്യൻ ഡോക്‌ടറെ കൊണ്ട് വന്ന് ഞങ്ങൾക്ക് വേണ്ട ചികിത്സാ സൗകര്യമൊരുക്കി. എന്നാൽ ഗൗരവകരമായ തരത്തിൽ കോവിഡ് ആണോ എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. കോവിഡ് പോസിറ്റീവ് ആയാൽ സർക്കാർ കൂട്ടിക്കൊണ്ടു പോയി ഭാഷ പോലും അറിയാത്ത ഇടങ്ങളിൽ പാർക്കേണ്ടി വരും. മാത്രവുമല്ല, കേരളത്തിൽ കാണുംപോലെയുള്ള നൂതന ആരോഗ്യ സംവിധാനങ്ങൾ ഒന്നും തന്നെ അവിടെയില്ല എന്നും ഞങ്ങൾക്ക് ബോധ്യമായി.

പനി പിടിച്ച് ശ്വാസംതടസ്സം വന്നപ്പോൾ ഞാൻ അത് ആവി പിടിച്ച് മാറ്റിയെടുത്തു. ഭാഗ്യത്തിന് ആർക്കും രോഗലക്ഷങ്ങൾ കടുത്തില്ല. ഞങ്ങൾക്ക് മടങ്ങാനുള്ള ഫ്ലൈറ്റ് വരെ നിർമ്മാതാവ് ഏർപ്പാടാക്കി. ജൂൺ അഞ്ചിന് മടങ്ങാൻ അനുമതി ലഭിച്ചു. ഇവിടെ വന്നപ്പോൾ മൂന്ന് പേർ കോവിഡ് പോസിറ്റീവ് ആയിരുന്നു. അവിടെവച്ച് വന്നുപോയത് കോവിഡ് ആണോ എന്ന് കൂടി അറിയില്ല. നാട്ടിൽ വന്നാണ് നടുവിന്റെ എക്സ് റേ എടുത്തത് പോലും." അമിത് പറഞ്ഞു.

ദിലീഷ് പോത്തൻ, ഗ്രിഗറി, അഞ്ജലി നായർ തുടങ്ങിയ ഒരു വൻ താരനിര അഭിനയിക്കുന്ന സിനിമയാണ് ജിബൂട്ടി.
Published by: Meera Manu
First published: February 4, 2021, 10:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories