• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കടൽ‌ കടന്ന് 'അമ്മ'യും ദിലീപും


Updated: June 29, 2018, 3:21 PM IST
കടൽ‌ കടന്ന് 'അമ്മ'യും ദിലീപും
ദിലീപിനെ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട അമ്മയിലുണ്ടായ തർക്കങ്ങളുടെ വാർത്ത ദി ഗാർഡിയനിൽ

Updated: June 29, 2018, 3:21 PM IST
തിരുവനന്തപുരം: നടൻ ദിലീപിനെ 'അമ്മ'യിലേക്ക് തിരികെയെടുത്തതും തുടർന്നുണ്ടായ കോലാഹലങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്തയായി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ ദിലീപിന്റെ സംഘടനാ പുനഃപ്രവേശനവും ഇതേതുടർന്നുണ്ടായ വിവാദങ്ങളുമാണ് രാജ്യാന്തര മാധ്യമമായ 'ദി ഗാർഡിയൻ' പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആക്രമണത്തിന് ഇരയായ നടി ഉൾപ്പെടെ നാലു വനിതാപ്രവർത്തകർ സംഘടനയിൽ നിന്ന് രാജിവച്ച സംഭവവും ഗാർഡിയൻ പ്രധാന്യത്തോടെ നൽകിയിട്ടുണ്ട്. രാജിവച്ച നടിമാരുടെ പ്രതികരണങ്ങളും വിശദീകരണം ആവശ്യപ്പെട്ട് പാർവതി ഉൾപ്പെടെയുള്ള നടിമാർ‌ അമ്മക്ക് കത്ത് നൽകിയതും വാർത്തയിൽ വിശദമാക്കുന്നുണ്ട്.

ഇന്ത്യൻ സിനിമയിലെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണങ്ങൾ സമീപകാലത്ത് വർധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു. അഭിനയമോഹവുമായി വരുന്നവരോട് പകരമായി സെക്സ് ആവശ്യപ്പെടുന്നുവെന്ന സമീപകാല വെളിപ്പെടുത്തലുകളെ കുറിച്ചും വാർത്തയിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ ഒക്‌ടോബറിൽ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണങ്ങളും തുടർന്നുണ്ടായ

തുറന്നുപറച്ചിലുകളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും മറികടക്കാൻ സിനിമാ മേഖലക്ക് കഴിഞ്ഞിട്ടില്ലെന്നും വാർത്തയിൽ പറയുന്നു.

amma and dileep news in the guardian
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍