നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഷെയിൻ നിഗവും ജോബി ജോർജുമായുള്ള തർക്കം പരിഹരിക്കപ്പെടുമോ? വിഷയത്തിൽ 'അമ്മ'യുടെ ഇടപെടൽ

  ഷെയിൻ നിഗവും ജോബി ജോർജുമായുള്ള തർക്കം പരിഹരിക്കപ്പെടുമോ? വിഷയത്തിൽ 'അമ്മ'യുടെ ഇടപെടൽ

  ജോബിയുടെ വെയിൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ മറ്റൊരു സിനിമയ്ക്കായി ഷെയിൻ നിഗം മുടിയും താടിയും നീക്കം വരുത്തിയെന്നായിരുന്നു നിർമ്മാതാവിന്റെ പരാതി

  ഷെയിൻ നിഗം, ജോബി ജോർജ്

  ഷെയിൻ നിഗം, ജോബി ജോർജ്

  • Share this:
   കൊച്ചി: നടൻ ഷെയിൻ നിഗവും നിർമാതാവ് ജോബി ജോർജുമായുണ്ടായ തർക്കം പരിഹരിക്കാൻ ഒത്തുതീർപ്പ് ചർച്ച ഇന്ന്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും 'അമ്മ'യുടെയും നേതൃത്വത്തിലാണ് ചർച്ച നടക്കുക. ഷെയിനും ജോബിയുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംഘടനാനേതൃത്വം വ്യക്തമാക്കി.

   ജോബിയുടെ വെയിൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ മറ്റൊരു സിനിമയ്ക്കായി ഷെയിൻ നിഗം മുടിയും താടിയും നീക്കം വരുത്തിയെന്നായിരുന്നു നിർമ്മാതാവിന്റെ പരാതി. ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഷെയ്ൻ ഓഡിയോ ക്ളിപ്പുകൾ പുറത്തു വിട്ടിരുന്നു. എന്നാൽ ഷെയാൻ ഷൂട്ടിങ് കരാർ ലംഘിച്ചുവെന്നായി രുന്നു ജോബിയുടെ ആരോപണം.

   പോലിസ് കേസിലേക്ക് പരാതികൾ നീങ്ങാനുള്ള സാധ്യതകൾ സജീവമാകെയാണ് മാധ്യസ്ഥ ചർച്ചയ്ക്കായി സംഘടനകൾ മുൻകൈ എടുത്തത്.
   First published:
   )}