• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലാലിനു നേരെ 'തോക്കുചൂണ്ടിയ' അലൻസിയറോട് വിശദീകരണം തേടി അമ്മ

news18
Updated: August 11, 2018, 2:35 PM IST
ലാലിനു നേരെ 'തോക്കുചൂണ്ടിയ' അലൻസിയറോട് വിശദീകരണം തേടി അമ്മ
news18
Updated: August 11, 2018, 2:35 PM IST
സംസ്ഥാന പുരസ്കാര വിതരണ ചടങ്ങിനിടെ നടൻ മോഹൻലാലിനു നേരെ കൈവിരൽ കൊണ്ട് തോക്കുചൂണ്ടി ട്രിഗർ വലിക്കുന്നതായി ആംഗ്യം കാണിച്ച നടൻ അലൻസിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി.

ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കുന്നതിൽ എതിർപ്പുകൾ ഉണ്ടായിരുന്നു. ഈ എതിർപ്പുകൾ അവഗണിച്ച് ലാൽ ചടങ്ങിൽ പങ്കെടുത്തു. തനിക്കു നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകി ലാൽ സംസാരിക്കുന്നതിനിടെയാണ് സദസിൽ നിന്ന് അലൻസിയർ എണീറ്റ് വിരൽ തോക്കൂ പോലെ ചൂണ്ടി രണ്ടു തവണ ട്രിഗർ വലിക്കുന്നതായി ആംഗ്യം കാട്ടിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വേദിയിലിരിക്കുമ്പോഴാണ് സംഭവം. സംഭവത്തിൽ അലൻസിയർക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ സാമൂഹിക വ്യവസ്ഥിതിയിൽ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് അങ്ങനെ ചെയ്തതെന്നും സർക്കാസത്തിലൂടെ പ്രതികരിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അലൻസിയർ വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് അമ്മ വിശദീകരണം തേടിയത്. അമ്മയുടെ പ്രസിഡന്റാണ് മോഹൻലാൽ. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം അലൻസിയർക്കായിരുന്നു.
First published: August 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍