• HOME
  • »
  • NEWS
  • »
  • film
  • »
  • തർക്കങ്ങൾക്കു പരിഹാരവുമായി മോഹൻലാൽ

തർക്കങ്ങൾക്കു പരിഹാരവുമായി മോഹൻലാൽ

  • Last Updated :
  • Share this:
    നടിയെ ആക്രമിച്ച വിഷയത്തിൽ ആവശ്യപ്പെട്ടതനുസരിച്ചു, നടൻ ദിലീപ് അമ്മയിൽ രാജിക്കത്തു നൽകുകയും അതു സംഘടന സ്വീകരിക്കുകയും ചെയ്തതായി അമ്മ പ്രസിഡന്റ് മോഹൻലാൽ. എന്നാൽ ഇക്കാര്യം പ്രഖ്യാപിക്കാത്തതെന്തെന്ന ചോദ്യത്തിനു, കത്തു കിട്ടിയാൽ ഉടൻ പ്രഖ്യാപിക്കലല്ല, എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അവതരിപ്പിക്കലാണു അടുത്ത നടപടിയെന്നും ലാൽ വ്യക്തമാക്കി. സംഭവം WCC പത്രസമ്മേളനത്തിനു മുൻപു നടന്നതാണ്. 'അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാൽ.

    #മീ ടൂ വിവാദത്തിൽ ആരോപണം ഉയർന്ന സാഹചര്യത്തിൽ, അലെൻസിയറിനോട് വിശദീകരണം തേടും. മുകേഷിന്റെ കാര്യത്തിൽ പരാതി ലഭിച്ചാൽ നടപടിയുണ്ടാവുമെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു.

    അമ്മ ദിലീപിനെ പുറത്താക്കിയെന്നു പ്രസിഡന്റ് മോഹൻലാൽ

    അമ്മയിൽ നിന്നും രാജി വച്ചു പോയ നടിമാരെ തിരിച്ചെടുക്കണമെങ്കിൽ അവർ അപേക്ഷ സമർപ്പിച്ചാൽ മാത്രമേ തുടർ നടപടികൾ എടുക്കാനാവൂ. അവർ തിരിച്ചു വരുന്നതിൽ സന്തോഷമേയുള്ളൂ. കേരളത്തിനു പുറത്തുള്ള മാധ്യമങ്ങളിൽ അമ്മയും നടിമാരും തമ്മിലുള്ള തർക്ക വിഷയങ്ങൾ തന്റെ പേരിൽ വരുന്നതിൽ മനോ വിഷമമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

    ജഗദീഷ് ഇറക്കിയ പത്രകുറിപ്പും സിദ്ദിക്ക് നടത്തിയ പത്ര സമ്മേളനവും അമ്മയുടെ അറിവോടെയാണ്. രണ്ടു തരത്തിൽ ആയെന്നേയുള്ളൂ. നടിമാരെ തിരിച്ചെടുക്കണെമെങ്കിൽ അവർ മാപ്പു പറയണമെന്ന കെ.പി.എ.സി. ലളിതയുടെ പരാമർശം പഴയകാലത്തെ നടപ്പു രീതികൾ ഓർത്തു പറഞ്ഞതാണ്. തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, നടിമാർ മാപ്പു പറയേണ്ടതില്ല എന്നും മോഹൻലാൽ. പത്ര സമ്മേളനത്തിനു ലളിതയെ വിളിച്ചത് സിദ്ദിക്കാണ്. സംഘത്തിലെ മുതിർന്ന വനിതാ പ്രതിനിധിയെന്ന നിലയിലാണു ലളിത സംസാരിച്ചത്. സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കാൻ പണ്ടു മുതലേ അമ്മയിൽ സംവിധാനമുണ്ടെന്നും സമ്മേളനത്തിനിടെ നടൻ ജഗദീഷ് വ്യക്തമാക്കി.

    നടന്മാരുടെ വാട്സാപ്പ് ശബ്ദ സന്ദേശം പ്രചരിച്ചതിൽ, അത്തരം സംഭാഷണങ്ങൾ വാട്സാപ്പിൽ പങ്കു വക്കരുതെന്നു അമ്മയിൽ തീരുമാനം എടുത്തിട്ടുണ്ടെന്നും ലാൽ വ്യക്തമാക്കി.
    First published: