• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'അമ്മ' തർക്കങ്ങളിൽ സമവായം തേടി നേതൃത്വം

news18india
Updated: August 5, 2018, 6:01 PM IST
'അമ്മ' തർക്കങ്ങളിൽ സമവായം തേടി നേതൃത്വം
news18india
Updated: August 5, 2018, 6:01 PM IST
കൊച്ചി: താരസംഘടനയായ അമ്മയിലെ തർക്കങ്ങളിൽ സമവായത്തിന് നേതൃത്വം. വിമര്‍ശനം ഉന്നയിച്ച ജോയ് മാത്യു, രേവതി, ഷമ്മി തിലകന്‍ എന്നിവരുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ എടുത്ത തീരുമാനത്തില്‍ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസവും ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും.

കഴിഞ്ഞ ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാനെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് അമ്മ നേത്യത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി അംഗങ്ങള്‍ തന്നെ രംഗത്തെത്തിയത്. പ്രസിഡന്‍റിനും അംഗങ്ങള്‍ക്കും ജോയ് മാത്യു അയച്ച കത്തില്‍ ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്ന് വിമര്‍ശിച്ചിരുന്നു. തിലകനോട് ചെയ്ത തെറ്റുകള്‍ അദ്ദേഹത്തിന്‍റെ മരണാനന്തരമെങ്കിലും തിരുത്തണമെന്ന് ഷമ്മി തിലകനും ആവശ്യപ്പെട്ടിരുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ രേവതിയും ചോദ്യം ചെയ്തിരുന്നു.
ഇക്കാരണങ്ങളാലാണ് ഈ മൂന്നു പേരുമായി ഭാരവാഹികള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍, വിഷയത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും രാജിവെച്ച നാലു നാടിമാരുമായി തല്‍ക്കാലം ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് അമ്മ. ഇതിനിടെ കഴിഞ്ഞദിവസം നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട് അമ്മ ഭാരവാഹികള്‍ക്കിടയില്‍ പുതിയ തര്‍ക്കം ഉടലെടുത്തിട്ടുണ്ട്. കേസിന്‍റെ വിചാരണക്കായി വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനായിരുന്നു തീരുമാനം.

എന്നാല്‍, പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കൂടി അപേക്ഷയില്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം. സമാന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്ന കാര്യത്തിലും ഭാരവാഹികള്‍ക്കിടയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍