നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • AMMA| ആശാശര‌ത്തിന് തോൽവി; മണിയൻ‌പിള്ള രാജു വൈസ് പ്രസിഡന്റ്; നിവിൻപോളിയും ഹണി റോസും തോറ്റു

    AMMA| ആശാശര‌ത്തിന് തോൽവി; മണിയൻ‌പിള്ള രാജു വൈസ് പ്രസിഡന്റ്; നിവിൻപോളിയും ഹണി റോസും തോറ്റു

    വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു.

    AMMA

    AMMA

    • Share this:
      കൊച്ചി:  താരസംഘടനയായ അമ്മയുടെ (Association of Malayalam Movie Artists -A.M.M.A) പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിൽനിന്നും മത്സരിച്ച ആശാ ശരത് തോറ്റു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിജയിച്ചവർ‌- ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു.

      എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചവരിൽ‌ നിവിൻ പോളി, ഹണി റോസല്, നാസർ ലത്തീഫ് എന്നിവർ പരാജയപ്പെട്ടു. പ്രസിഡന്റിനെ ഉള്‍പ്പെടെ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ ആദ്യമായാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. അംഗങ്ങളുടെ പൊതു അഭിപ്രായം രൂപീകരിച്ച ശേഷം ആളുകളെ കണ്ടെത്തുകയായിരുന്നു മുന്‍ വര്‍ഷങ്ങളിലെ പതിവ്. എന്നാല്‍ ഇത്തവണ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് കടുത്ത മത്സരം നടക്കുകയായിരുുന്നു.

      Also Read- Binary first look | മലയാള ചിത്രം 'ബൈനറി' ഫസ്റ്റ് ലുക്ക് ചലച്ചിത്ര താരങ്ങൾ ചേർന്ന് പുറത്തിറക്കി

      രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മൂന്നു പേരാണ് മത്സരിച്ചത്. ഔദ്യോഗിക പക്ഷത്ത് നിന്ന് ശ്വേതാ മേനോനും ആശാ ശരത്തും രംഗത്തും മത്സരിച്ചു. മൂന്നാമനായി മണിയന്‍ പിള്ള രാജുവും മത്സരിച്ചു. ജഗദീഷും മുകേഷും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് 14 പേരാണ് പത്രിക നല്‍കിയിരിക്കുന്നത്.

      നിവിന്‍ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബാബുരാജ്, ടിനി ടോം, സുധീര്‍ കരമന, ഹണി റോസ്, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരാണ് ഔദ്യോഗിക പക്ഷത്ത് നിന്ന് മത്സരിച്ചത്. ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവരാണ് പാനലിന്റെ ഭാഗമല്ലാതെ രംഗത്തുണ്ടായിരുന്നത്.

      Also Read- Naradan | മാധ്യമലോകത്തെ കഥയുമായി ടൊവിനോയുടെ 'നാരദൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

      ഷമ്മി തിലകന്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഒപ്പിടാതിരുന്നതിനാല്‍ തള്ളിയിരുന്നു. പൂര്‍ണമായ വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നാമനിര്‍ദേശ പ്രതിക നല്‍കിയ ഉണ്ണി ശിവപാലിന് തിരിച്ചടിയായത്. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചു. അംഗങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളാണ് ഔദ്യോഗിക വിഭാഗം എടുത്തുകാട്ടുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ പ്രാതിനിധ്യവും പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.

      അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ധിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
      Published by:Rajesh V
      First published: