താരങ്ങൾ പ്രതിഫലം കുറയ്ക്കുമോ ? 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഞായറാഴ്ച
താരങ്ങൾ പ്രതിഫലം കുറയ്ക്കുമോ ? 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഞായറാഴ്ച
AMMA executive council meeting on Sunday | മോഹൻലാലിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റുമാരായ ഗണേഷ് കുമാറോ മുകേഷോ ആയിരിക്കും ഞായറാഴ്ച്ചത്തെ യോഗത്തിൽ അധ്യക്ഷത വഹിക്കുക
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം ഞായറാഴ്ച കൊച്ചിയിൽ നടക്കും. പ്രസിഡന്റ് മോഹൻലാലിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റുമാരായ ഗണേഷ് കുമാറോ മുകേഷോ ആയിരിക്കും ഞായറാഴ്ച്ചത്തെ യോഗത്തിൽ അധ്യക്ഷത വഹിക്കുക. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടന ഉന്നയിച്ച ആവശ്യം ചർച്ച ചെയ്യുമെങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാവില്ല.
സിനിമാ പ്രദർശനം എന്ന് ആരംഭിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്രതിഫലം സംബന്ധിച്ച് തിരക്കിട്ട തീരുമാനം ആവശ്യമില്ലെന്നാണ് 'അമ്മ'യുടെ നിലപാട്. ആന്റണി പെരുമ്പാവൂർ, ജിത്തു ജോസഫ് തുടങ്ങിയവർ പ്രഖ്യാപിച്ച പുതിയ സിനിമകളിൽ പ്രതിഫലം കുറയ്ക്കാതെയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഏതെങ്കിലും നിർമാതാവ് പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ഉചിതമായ തീരുമാനം എടുക്കാമെന്നാണ് 'അമ്മ'യുടെ നിലപാട്.
പ്രതിഫലം സംബന്ധിച്ച കാര്യത്തിൽ എം.ആർ.പി. ഇല്ലെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു താരത്തിന് പ്രതിഫലം കൂടുതലാണെന്ന് അഭിപ്രായമുണ്ടെങ്കിൽ പ്രതിഫലം കുറഞ്ഞ താരത്തെ സമീപിക്കാൻ നിർമ്മാതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് അമ്മയുടെ നിലപാട്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഔദ്യോഗികമായി ആവശ്യപ്പെട്ടതിനാൽ ഇക്കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യാൻ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽ നിർമ്മാണം പൂർത്തിയായ താരസംഘടനയുടെ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും. ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിന്റെ അന്വേഷണത്തിൽ ഷംന കാസിം തൃപ്തി രേഖപ്പെടുത്തിയതിനാൽ സംഘടന ഇപ്പോൾ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് തീരുമാനം.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.