നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ആക്രമിക്കപ്പെട്ട നടിക്കെതിരെയുള്ള വിവാദ പരാമർശം; ഇടവേള ബാബുവിനെതിരെ നടപടിയില്ല

    ആക്രമിക്കപ്പെട്ട നടിക്കെതിരെയുള്ള വിവാദ പരാമർശം; ഇടവേള ബാബുവിനെതിരെ നടപടിയില്ല

    ഈ ആവശ്യമുന്നയിച്ച് രേവതിയും പത്മപ്രിയയും നൽകിയ കത്ത് ചർച്ച ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചു

    ഇടവേള ബാബു

    ഇടവേള ബാബു

    • Share this:
      കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ താരസംഘടനയായ അമ്മയുടെ പുതിയ സിനിമയിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൻ്റെ പേരിൽ ഇടവേള ബാബുവിന് എതിരെ നടപടി ആവശ്യമില്ലെന്ന് അമ്മ എക്സിക്ക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഈ ആവശ്യമുന്നയിച്ച് രേവതിയും പത്മപ്രിയയും നൽകിയ കത്ത് ചർച്ച ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചു.

      ബിനീഷ് കോടിയേരിയോട് താരസംഘടനയായ അമ്മ വിശദീകരണം തേടും. പാർവ്വതി തിരുവോത്തിൻ്റെ രാജി സ്വീകരിച്ചു.

      ബിനീഷ് കോടിയേരി വിഷയത്തിൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് നടപടി വിശദീകരണം ചോദിക്കുന്നതിൽ ഒതുക്കാൻ തീരുമാനിച്ചത്.



      ലഹരിക്കേസിൽ പ്രതിയായ ആളെ സസ്പെൻഡ് ചെയ്യണമെന്ന് നടൻ സിദ്ദിഖ് ആവശ്യപ്പെട്ടു. രചനാ നാരായണൻ കുട്ടി, ഹണി റോസ് തുടങ്ങിയ താരങ്ങളും ഇതിനെ അനുകൂലിച്ചു. കോടതി കുറ്റക്കാരനാണ് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ധൃതി പിടിച്ച് നടപടി വേണ്ടെന്ന് മുകേഷ് വാദിച്ചു. മുകേഷിൻ്റെ കടുംപിടുത്തത്തിന് വഴങ്ങിയാണ് നടപടി വിശദീകരണത്തിൽ ഒതുക്കിയത്.

      വിവാദ വിഷയങ്ങളോട് നേരിട്ട് പ്രതികരിക്കാതെ പത്രക്കുറിപ്പ് നൽകിയ ശേഷം മോഹൻലാലും മറ്റ് താരണളും യോഗസ്ഥലത്തു നിന്നും മടങ്ങി.

      താരസംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ഒരു ചിത്രം നിർമ്മിക്കുവാനും ഇന്നത്തെ യോഗം തീരുമാനമെടുത്തു. അംഗങ്ങളുടെ ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് 5 ലക്ഷമായും അപകട മരണ ഇൻഷുറൻസ് 12 ലക്ഷമായും ഉയർത്തി.
      Published by:user_57
      First published:
      )}