• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കത്തു നല്‍കിയ നടിമാരുമായി ചര്‍ച്ച; നാലു പേരുടെ രാജിക്കത്ത് കിട്ടിയെന്നും 'അമ്മ'


Updated: July 29, 2018, 11:56 AM IST
കത്തു നല്‍കിയ നടിമാരുമായി ചര്‍ച്ച; നാലു പേരുടെ രാജിക്കത്ത് കിട്ടിയെന്നും 'അമ്മ'

Updated: July 29, 2018, 11:56 AM IST
കൊച്ചി: കത്തു നല്‍കിയ നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് 'അമ്മ'. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് കത്തു നല്‍കിയ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

ഇവരെ കൂടാതെ നടന്‍ ജോയ് മാത്യുവിനെയും അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മകന്‍ ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ഓഗസ്റ്റ് ഏഴിന് ഇവരുമായി ചര്‍ച്ച നടത്തുമെന്നാണ് അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ നാല് നടിമാരുടെ രാജിക്കത്ത് ലഭിച്ചതായും സര്‍ക്കുര്‍ സ്ഥിരീകരിക്കുന്നു.

ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടെ രാജിക്കത്ത് നല്‍കിയത്. അതേസമയം ഇവരുടെ രാജി തള്ളുന്നത് സംബന്ധിച്ച് യാതൊരു സൂചനകളും സര്‍ക്കുലറില്‍ ഇല്ലെന്നതും ശ്രദ്ധേയം.

സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്ന ഓര്‍മ്മപ്പെടുത്തലും സര്‍ക്കുലറിലുണ്ട്.
First published: July 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍