• HOME
 • »
 • NEWS
 • »
 • film
 • »
 • വീണ്ടും സജീവമാകാൻ മലയാള സിനിമ; താരങ്ങൾക്കായി മാസ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് അമ്മ

വീണ്ടും സജീവമാകാൻ മലയാള സിനിമ; താരങ്ങൾക്കായി മാസ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് അമ്മ

ലോക്ക് ഡൗൺ മൂലം പൂർണമായും നിലച്ചു പോയ സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി, പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ് " അമ്മ " വാക്സിനേഷൻ ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

AMMA Vaccination Drive

AMMA Vaccination Drive

 • Share this:
  കൊച്ചി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ് വാക്സിനേഷൻ സംഘടിപ്പിച്ച്  താരസംഘടനയായ അമ്മ.താരങ്ങളെയും  കുടുംബാംഗങ്ങളെയും , ഒപ്പമുള്ള സഹായികളെയും, ആശ്രിതരേയും, കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്മയുടെ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങ് നടി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, പി.ടി.തോമസ് എം.എൽ.എ, ഇടവേള ബാബു, ബാബുരാജ്, രചന നാരായണൻ കുട്ടി, ടിനി ടോം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

  രണ്ട് കോവിഡ് തരംഗങ്ങളിലായി തവണകളായുള്ള ലോക്ക് ഡൗൺ മൂലം പൂർണമായും നിലച്ചു പോയ  സിനിമ വ്യവസായത്തെ  പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി, പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ്  " അമ്മ " വാക്സിനേഷൻ  ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

  Also Read-പതിനെട്ടാമത്തെ വയസിൽ കൈക്കുഞ്ഞുമായി തെരുവിൽ; പത്തു വർഷം കഴിഞ്ഞ് അതേ സ്ഥലത്ത് എസ്ഐ

  കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ  മുൻ‌കൂർ റജിസ്ട്രേഷനിലൂടെയാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ഇനിയും വാക്‌സിൻ ചെയ്യാത്ത അംഗങ്ങളെയും രണ്ടാമത്തെ ഡോസിനു സമയമായവരെയും കണ്ടെത്തിയാണ് ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് .  കൊച്ചി അമൃത ആശുപത്രിയുടെ  സഹകരണത്തോടെയാണ്  "അമ്മ" ഈ ഉദ്യമത്തിന് മുൻകൈ എടുത്തിട്ടുള്ളത്.  പൂർണ്ണമായ ചിലവും "അമ്മ" തന്നെയാണ് വഹിക്കുന്നത്. വാക്സിൻ  പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു.

  60 വയസ്സിനു മുകളിൽ വാക്സിൻ നൽകിക്കൊണ്ടിരുന്ന ആദ്യ ഘട്ടത്തിലും അംഗങ്ങൾക്കായി കിന്‍റർ മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയുമായി സഹകരിച്ചു ഇത്തരത്തിലൊരു  ക്യാമ്പയിൻ സംഘടന നടത്തിയിരുന്നു.  ഇക്കഴിഞ്ഞ ദിവസം സിനിമ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അമ്മ വെച്ച നിർദ്ദേശത്തിൽ സിനിമ വ്യവസായത്തിനു പ്രത്യേക പാക്കേജ് അനുഭാവപൂർവ്വം  പരിഗണിക്കണമെന്നും ഒപ്പം ചിത്രീകരണത്തിൽ സഹകരിക്കുന്ന എല്ലാവരും വാക്സിനേഷൻ നടത്തി സർക്കാർ നിർദേശിക്കുന്ന നിബന്ധനകൾ എല്ലാം പാലിച്ചു കൊണ്ട് പ്രവർത്തിക്കുവാൻ തയ്യാറാണെന്നും സിനിമ ചിത്രീകരണത്തിനുള്ള അനുമതി എത്രയും വേഗം നല്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

  കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ സീരിയലുകള്‍ക്ക് നല്‍കിയതുപോലെ സിനിമാ ഷൂട്ടിങിനെങ്കിലും അനുമതി നല്‍കണമെന്ന ആവശ്യമാണ് സംഘടനകള്‍ക്കുള്ളത്.. ഒന്നരവര്‍ഷത്തോളമായി കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ട് വെക്കുന്നു.

  Also Read-പ്രണയാഭ്യർഥന നിരസിച്ചതിന് കഞ്ചാവ് കേസില്‍ കുടുക്കി പ്രതികാരം; നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് യുവസംരഭക

  മോഹൻലാൽ പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' ലോക്ക് ഡൗൺ പിൻവലിച്ച് തീയറ്ററുകൾ തുറന്നാൽ റിലീസിന് തയ്യാറെടുക്കുന്നുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.. കേരളത്തിൽ മാത്രം 600 തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം. കോവിഡ് പ്രതിസന്ധി കാരണം പലതവണ റിലീസ് മാറ്റിവച്ച ചിത്രം ആഗസ്റ്റ് 12ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. മരക്കാർ റിലീസായി മൂന്നാഴ്ചയോളം മറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല.

  മൂന്നാഴ്ച കഴിഞ്ഞ് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം റിലീസ് ചെയ്യും.ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷനു (ഫിയോക്ക് ) മായും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടന്ന ചർച്ചയിലാണ് മരക്കാർ റിലീസ് ചെയ്ത് മൂന്നാഴ്ചത്തേക്ക് മറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റിവയ്ക്കാൻ തീരുമാനമായത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് മരക്കാർ. 100 കോടിയോളമാണ് ചിത്രത്തിന്റെ ബഡ്‌ജറ്റ്.

  ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മരക്കാറിന്‍റെ സഹനിർമ്മാതാക്കൾ കോൺഫിഡന്റ് സി.ജെ. റോയിയും മൂൺ ഷോട്ട് എന്റർടെയ്‌ൻമെന്റ്സ് സന്തോഷ് ടി. കുരുവിളയുമാണ്. 2020 മാർച്ച് 20ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന മരയ്ക്കാർ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഒരുങ്ങുന്നുണ്ട്.
  Published by:Asha Sulfiker
  First published: