തിലകന്‍ അമ്മയുടെ ഭാഗമാണ്: മോഹന്‍ലാല്‍

'തിലകനെ പുറത്താക്കിയിരുന്നില്ല, സ്വയം മാറി നിന്നതാണ്'

News18 Malayalam
Updated: July 1, 2019, 6:52 AM IST
തിലകന്‍ അമ്മയുടെ ഭാഗമാണ്: മോഹന്‍ലാല്‍
THILAKAN MOHANLAL
  • Share this:
കൊച്ചി: തിലകന്‍ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാഗമാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മോഹന്‍ലാല്‍ തിലകന്‍ വിഷയത്തില്‍ പ്രതികരണം നടത്തിയത്. തിലകനെ പുറത്താക്കിയിരുന്നില്ലെന്നും സ്വയം മാറി നിന്നതാണെന്നും പറഞ്ഞ അദ്ദേഹം തിലകന്റെ സംഭാവനകളെ ആദരിക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ യോഗത്തില്‍ ജോയ് മാത്യുവായിരുന്നു തിലകനെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം. നേരത്തെ 2018 ജൂണില്‍ തിലകന്റെ മകന്‍ ഷമ്മി തിലകനും അച്ഛനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയെ സമീപിച്ചിരുന്നു.

2010 ലാണ് തിലകനും അമ്മ സംഘടനയും തമ്മില്‍ പിരിയുന്നത്. അച്ചടക്ക നടപടിയ്ക്ക വിശദീകരണം നല്‍കിയില്ലെന്നായിരുന്നു അന്ന ആരോപിച്ചിരുന്ന കുറ്റം. താരസംഘടനയുമായുള്ള പ്രശ്‌നത്തെതുടര്‍ന്ന കരാറായ സിനിമകളില്‍ നിന്ന് തിലകനെ ഒഴിവാക്കിയതായും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Also Read: നെടുങ്കണ്ടം കസ്റ്റഡി മരണം: രേഖകളില്‍ കൃത്രിമം വരുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന് കണ്ടെത്തി

അതേസമയം സംഘടനയുടെ ഭേദഗതി മരവിപ്പിച്ചിരിക്കുകയാണെന്നും വാര്‍ത്തസമ്മേളനത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. 'ചര്‍ച്ച പൂര്‍ത്തിയാകാത്തതു കൊണ്ടാണ് ഭരണഘടനാ ഭേദഗതി മരവിപ്പിച്ചത്. അതിനായി പ്രത്യേക ജനറല്‍ ബോഡി വിളിക്കും.' അദ്ദേഹം പറഞ്ഞു.

അമ്മയില്‍ നിന്ന് പുറത്തുപോയവരുടെ വിഷയം ചര്‍ച്ചയ്ക്ക വന്നില്ലെന്നം വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. രാജിവെച്ച് പോയവര്‍ സംഘടനയിലേക്ക് തിരിച്ചുവരാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് പറഞ്ഞമോഹന്‍ലാല്‍ അപേക്ഷ നല്‍കുക എന്നതാണ് നടപടിക്രമമെന്നും കൂട്ടിച്ചേര്‍ത്തു.

രാജിവെച്ചവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ വരാമെന്ന് പറഞ്ഞ ജഗദീഷ് അതിന് അപേക്ഷ നല്‍കണമെന്നും എന്നാല്‍ അംഗത്വ ഫീസ് നല്‍കേണ്ടതില്ലെന്നും പറഞ്ഞു.

 

First published: June 30, 2019, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading