News18 MalayalamNews18 Malayalam
|
news18
Updated: December 29, 2019, 4:58 PM IST
shane nigam
- News18
- Last Updated:
December 29, 2019, 4:58 PM IST
കൊച്ചി: ഷെയ്ൻ നിഗം വിഷയം ചർച്ച ചെയ്യാനായി താരസംഘടനയായ അമ്മയുടെ നിർവ്വാഹക സമിതി യോഗം ജനുവരി ഒൻപതിന് കൊച്ചിയിൽ ചേരും. ഷെയ്ൻ നിഗത്തെയും യോഗത്തിലേക്ക് വിളിപ്പിക്കും. നിർമ്മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ചതിൽ ഷെയ്ൻ ഖേദം പ്രകടിപ്പിച്ചതോടെയാണ് വിലക്ക് നീക്കാനുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
താരസംഘടനയായ അമ്മ തന്നെയാണ് ഷെയ്നെതിരായ നിർമ്മാതാക്കളുടെ വിലക്ക് നീക്കാൻ മുൻകൈ എടുക്കുന്നത്. ഈ മാസം ഇരുപത്തിരണ്ടിന് തീരുമാനിച്ചിരുന്ന അമ്മ നിവ്വാഹക സമിതി യോഗം സംഘടനാ പ്രസിഡന്റ് മോഹൻലാലിന്റെ അഭാവം മൂലം നടന്നിരുന്നില്ല. ഇതേത്തുടർന്നാണ് യോഗം അടുത്ത മാസം ഒൻപതിലേക്ക് മാറ്റിയത്.
Also Read-
പ്ലാസ്റ്റിക് നിരോധനം അപ്രായോഗികം; പിഴ ഈടാക്കിയാൽ കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ
ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയിൽ , കുർബാനി എന്നീ സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാമെന്ന് ഷെയ്നെ വിളിച്ചുവരുത്തി രേഖാമൂലം ഉറപ്പ് വാങ്ങും. മുടങ്ങിപ്പോയ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാമെന്ന് ഷെയ്ൻ നേരത്തെ തന്നെ ഉറപ്പ് നൽകിയിരുന്നു.
ഷെയ്ൻ നൽകുന്ന ഉറപ്പുകളുടെ അടിസ്ഥാനത്തിൽ നിർമ്മാതാക്കളുടെ സംഘടനയുമായി അമ്മ ചർച്ച നടത്തും. ഫെഫ്കയുടെ പിന്തുണയോടെയാകും ഒത്തുതീർപ്പ് ചർച്ചകൾ. നിർമ്മാതാക്കളുടെ സംഘടന പ്രതിനിധികളും അമ്മ ഭാരവാഹികളും അനൗദ്യോഗികമായി ഇതിനോടകം തന്നെ ചർച്ചകൾ നടത്തിയിട്ടുണ്ട്. പ്രശ്നങ്ങൾ രമ്യമായി തന്നെ പരിഹരിക്കാമെന്നാണ് ഇരു വിഭാഗത്തിന്റെയും നിലപാട്.
Published by:
Asha Sulfiker
First published:
December 29, 2019, 4:58 PM IST