HOME » NEWS » Film » AMRUTHA SURESH COMES IN AN INSTAGRAM VIDEO TO EXPLAIN AFTER A LEAKED PHONE CALL

Amrutha Suresh | മകൾക്ക് കോവിഡ് ഇല്ല, മകളെ കാണാൻ അനുവദിക്കില്ലെന്ന് ബാലയോട് പറഞ്ഞിട്ടില്ല; വിശദീകരണവുമായി അമൃത സുരേഷ്

Amrutha-Bala leaked audio | അമൃതയും ബാലയും തമ്മിലെ ഫോൺ സംഭാഷണം പുറത്തായതിന് ശേഷം വിശദീകരണവുമായി അമൃത

News18 Malayalam | news18-malayalam
Updated: May 11, 2021, 6:24 PM IST
Amrutha Suresh | മകൾക്ക് കോവിഡ് ഇല്ല, മകളെ കാണാൻ അനുവദിക്കില്ലെന്ന് ബാലയോട് പറഞ്ഞിട്ടില്ല; വിശദീകരണവുമായി അമൃത സുരേഷ്
അമൃത, ബാല
  • Share this:
മകൾ അവന്തികയെ അച്ഛൻ ബാലയ്ക്ക് കാണാൻ അവസരം നൽകുന്നില്ലെന്നും കുഞ്ഞിന് കോവിഡ് ആണെന്നുമുള്ള വാർത്തയ്‌ക്കെതിരെ ഇൻസ്റ്റഗ്രാം വീഡിയോയിൽ പ്രതികരിച്ച് ഗായിക അമൃത സുരേഷ്. കോവിഡ് ബാധിതയായതു താനാണെന്നും, മകൾക്ക് കോവിഡ് ബാധിക്കില്ലെന്നും, കേവലം എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെക്കുറിച്ച് ഇത്തരമൊരു പ്രചരണം നടത്തിയത് അമ്മയായ തന്നെ അത്യന്തം വേദനിപ്പിക്കുന്നുവെന്നും അമൃത.

പലപ്പോഴായി തനിക്കെതിരെ അറിഞ്ഞുകൊണ്ടുള്ള വ്യക്തിഹത്യ നടന്നപ്പോൾ പോലും പ്രതികരിച്ചിട്ടില്ല എന്ന് അമൃത. പക്ഷെ ഇപ്പോൾ ഒട്ടേറെ സങ്കടത്തോടെയാണ് ആദ്യമായി വ്യക്തിജീവിതത്തെക്കുറിച്ച് പറയാൻ സ്വന്തം സോഷ്യൽ മീഡിയ ഉപയോഗിച്ചതെന്ന് അമൃത.

കോവിഡ് ഫലം വാങ്ങാൻ നിൽക്കുന്ന സമയത്താണ് ബാലയുടെ ഫോൺ കോൾ വന്നത്. മകളെ കാണണം എന്നായിരുന്നു ബാലയുടെ ആവശ്യം. അപ്പോൾ താൻ പുറത്തായിരുന്നതിനാൽ വീട്ടിൽ തന്റെ അമ്മയെ വിളിച്ചാൽ അറിയാമെന്നാണ് പറഞ്ഞതെന്ന് അമൃത. ഈ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രമായാണ് ഓൺലൈൻ മാധ്യമം പുറത്തുവിട്ടത് എന്ന് അമൃത ആരോപിക്കുന്നു.

ശേഷം തന്റെ ഫോണിൽ നിന്നും തന്റെ അമ്മയുടെ ഫോണിൽ നിന്നും ബാലയെ പലപ്രാവശ്യം വിളിച്ചു. പ്രതികരണം ലഭിക്കാത്തതിനാൽ, ബാലയ്ക്ക് ഒരു ടെക്സറ് സന്ദേശവും ഓഡിയോ സന്ദേശവും അയച്ചു എന്നും അമൃത. ആ സ്ക്രീൻഷോട്ടും അമൃത പോസ്റ്റ് ചെയ്തിട്ടുണ്ട്. (അമൃത പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ)




ബാല വിളിച്ച സമയത്ത് അമ്മ ആ ഫോൺ കോൾ ശ്രദ്ധിച്ചിരുന്നില്ല. മകൾ ഓൺലൈൻ ക്‌ളാസ്സിലായിരുന്നു. അമ്മയുടെ ഫോണിലേക്ക് ബാലയുടെ ഫോൺ കോൾ വന്നതായി മനസ്സിലാക്കിയതും മകൾ ഓൺലൈൻ ക്ലാസ് കട്ട് ചെയ്ത് സംസാരിക്കാനായി കാത്തിരുന്നു എന്ന് അമൃത പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു. ഒരു മണിക്കൂറോളം മകൾ കാത്തിരുന്നു. എന്നിട്ടും മറുഭാഗത്തുനിന്നും പ്രതികരണമില്ലായിരുന്നു. വിളിക്കാൻ സൗകര്യമുള്ള സമയം അറിയിച്ചാൽ വെയിറ്റ് ചെയ്തിരിക്കാം എന്നും അവർ പറഞ്ഞു.

എങ്ങനെയാണ് താനും മുൻ ഭർത്താവും തമ്മിലെ ഫോൺ കോൾ ലീക് ചെയ്തത് എന്ന് പറയണം എന്നും കൂടി അമൃത ആവശ്യപ്പെടുന്നു ഒരു സ്ത്രീ പുറത്തുപോയാൽ അവർ ആരുടെയെങ്കിലും കൂടെ പോയി എന്ന തരത്തിലെ വ്യാഖ്യാനങ്ങളെയും അമൃത കടുത്ത ഭാഷയിൽ ചോദ്യം ചെയ്‌തു.

ഈ വാർത്തയും സംഭാഷണ ശകലവും പ്രചരിപ്പിച്ച മാധ്യമത്തിന് നേരെ നിയമനടപടിയുമായി മുന്നോട്ടു പോകും എന്നും അമൃത പറഞ്ഞു.

Summary: Singer Amrutha Suresh reacts after a private phone call with her ex-husband Bala was leaked online and published by an online medium. She rubbished rumour that her only child was Covid positive. Amrutha says she is seeking legal recourse against the medium
Published by: user_57
First published: May 11, 2021, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories