നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Amrutha Suresh | ക്ഷുഭിതയായി അമൃതയുടെ മകൾ അവന്തിക; കുഞ്ഞിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി അമ്മയും

    Amrutha Suresh | ക്ഷുഭിതയായി അമൃതയുടെ മകൾ അവന്തിക; കുഞ്ഞിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി അമ്മയും

    Amrutha Suresh posts video of daughter Avanthika's environmental concerns | ചോദ്യങ്ങൾ ചോദിച്ച് ഒടുവിൽ പൊട്ടിക്കരഞ്ഞ് പാപ്പു. ഞെട്ടലും സന്തോഷവും ചേർന്ന പ്രതീതിയിൽ അമൃത

    അവന്തിക വീഡിയോയിൽ

    അവന്തിക വീഡിയോയിൽ

    • Share this:
      ഗായിക അമൃത സുരേഷിന്റെ (Amrutha Suresh) ഏക മകളാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക (Avanthika). അമ്മയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ പാപ്പു എന്ന മിടുക്കിക്കുട്ടി സജീവമാണ്. പാപ്പുവിനും അമൃതയുടെ അമ്മ ലൈലക്കുമായി ഒരു വ്ലോഗ് തന്നെയുണ്ട്. പപ്പുവിന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ പോസ്റ്റ് ചെയ്യാൻ ലോക്ക്ഡൌൺ നാളുകളിൽ ആരംഭിച്ചതാണ് ഈ യൂട്യൂബ് വ്ലോഗ്. പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്നാണ് വ്ലോഗിന് പേര് നൽകിയിട്ടുള്ളത്. ഇതിനു പുറമെ അമൃതയുടെയും അഭിരാമിയുടെയും പേജുകളിൽ പാപ്പു സ്ഥിരം സാന്നിധ്യമാണ്.

      ഇപ്പോൾ അവന്തിക മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു വീഡിയോ പോസ്റ്റുമായാണ് അമൃത എത്തിയിട്ടുള്ളത്. പാപ്പു ആകെ ക്ഷുഭിതയായുള്ള നിൽപ്പാണ്. ശേഷം അമ്മയോട് ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങളും ഉയർത്തുന്നു. എല്ലാത്തിനും അമൃത വളരെ ക്ഷമയോട് കൂടി തന്നെ ഉത്തരങ്ങളും നൽകുന്നു. വീടിനുള്ളിൽ വച്ച് തന്നെ ഷൂട്ട് ചെയ്ത വീഡിയോയാണിത്.

      വീട്ടിലെ ഫർണിച്ചറുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പാപ്പു ആരംഭിക്കുന്നത്. അലമാരയും മറ്റും എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് പാപ്പു. ഓരോന്നും തടികൊണ്ടാണ് ഉണ്ടാക്കിയിട്ടുളളത് എന്ന് അമൃത മറുപടി നൽകുന്നു.

      എന്നാൽ അവന്തിക നിർത്താൻ ഭാവമില്ല. പ്രകൃതിയെ ദ്രോഹിക്കുന്ന ഒന്നും പാപ്പുവിന് വേണ്ട. പലപ്പോഴും മുതിർന്നവർ പോലും മറക്കുന്ന കാര്യങ്ങളാണ് പാപ്പു ചൂണ്ടിക്കാട്ടുന്നത്. പ്രകൃതിയല്ലേ മനുഷ്യന് എല്ലാം നൽകുന്നത്? പ്രകൃതിയെയും വന്യജീവജാലങ്ങളെയും നശിപ്പിച്ചു കൊണ്ട് എന്തിനാണ് മനുഷ്യൻ മരംമുറി പോലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്നാണ് പാപ്പുവിന്റെ ചോദ്യം.

      പ്രധാനമന്ത്രിയോട് ഇക്കാര്യം പറയണം എന്ന് ആവശ്യമുന്നയിക്കുന്ന പാപ്പു ഒടുവിൽ തൊണ്ടയിടറി വിതുമ്പുന്ന. മകളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന അമൃതയുടെ കൈകൾ വീഡിയോയിലേക്ക് കടന്നു വരുന്നു. ഇതൊക്കെ കാണുമ്പോൾ ഞെട്ടൽ അനുഭവപ്പെടുന്നു എങ്കിലും പുതു തലമുറ വളർന്നു വരുന്ന രീതിയിൽ സന്തോഷം തോന്നുന്നു എന്ന് അമൃത ക്യാപ്‌ഷനിൽ കുറിക്കുന്നു. പാപ്പുവിന്റെ വീഡിയോ ചുവടെ കാണാം:




      ആര്യ ബാബു, മുക്ത ജോർജ് തുടങ്ങിയവർ പാപ്പുവിന്റെ പ്രകൃതിസ്നേഹം തുളുമ്പുന്ന വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്. ഏവർക്കും പാപ്പുവിനെ അഭിനന്ദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

      Summary: Singer Amrutha Suresh posted a video of her daughter Avanthika raising some pertinent questions on environment. "Shocked but happy the way next generation is shaping up…!, she captioned. Avanthika is an active vlogger who runs a YouTube channel along with her maternal grandma
      Published by:user_57
      First published:
      )}