നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബിഗ് ബോസിന് ശേഷമുള്ള അമൃത സുരേഷിന്റെ ആദ്യ ഗാനം കോവിഡ് നാളുകളിലെ അതിജീവനത്തിന് വേണ്ടി

  ബിഗ് ബോസിന് ശേഷമുള്ള അമൃത സുരേഷിന്റെ ആദ്യ ഗാനം കോവിഡ് നാളുകളിലെ അതിജീവനത്തിന് വേണ്ടി

  Amrutha Suresh releases her new album to spread positivity during lockdown days | കോവിഡ് നാളുകളിൽ ഒത്തൊരുമയും, ഐക്യവും, പ്രത്യാശയും പ്രകടിപ്പിക്കുന്ന സന്ദേശവുമായി അമൃത സുരേഷ്

  അമൃത സുരേഷ്

  അമൃത സുരേഷ്

  • Share this:
   ബിഗ് ബോസ് വീട്ടിൽ നിന്നും വന്ന ശേഷമുള്ള ഗായിക അമൃത സുരേഷിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. അമൃതയും സഹോദരി അഭിരാമിയും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിങ്ങുകളും ടി.വി. പരിപാടികളും നിർത്തി വയ്ക്കണമെന്ന തീരുമാനത്തെ തുടർന്നാണ് ബിഗ് ബോസ് വളരെ പെട്ടെന്ന് അവസാനിപ്പിച്ചത്.

   കോവിഡ് ഭീതിയുടെ നാളുകളിൽ ഒത്തൊരുമയും, ഐക്യവും, പ്രത്യാശയും പ്രകടിപ്പിക്കാനുള്ള സന്ദേശവുമായാണ് അമൃതയുടെ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

   "ഇതുപോലുള്ള ദുഷ്കരമായ സമയങ്ങളിൽ, നമ്മുടെ എല്ലാവരുടെയും ശക്തിയും കൂട്ടായ പ്രത്യാശയും മാത്രമാണ് നമ്മളെ ഈ അവസ്ഥ മറികടക്കാൻ സഹായിക്കുന്നത്. നമ്മൾ മാനുഷിക ഐക്യദാർഢ്യത്തിന്റെ പരകോടിയിലാണ്, ഒപ്പം നമ്മുടെ ഒത്തുചേരൽ ഏത് വലിയ വിപത്തിനെയും മറികടക്കും. നമ്മുടെ ശ്രോതാക്കളുടെ ഹൃദയത്തിൽ പ്രത്യാശ പുനസ്ഥാപിക്കാനുള്ള എളിയ ശ്രമമെന്ന നിലയിൽ ഈ ഗാനം അവതരിപ്പിക്കുന്നു," എന്ന മുഖവുരയോടെയാണ് ഗാനം അവതരിപ്പിക്കുന്നത്.

   'പ്രത്യാശയുടെ ഗാനമെന്ന്' പേരിട്ടിരിക്കുന്ന ഈ സംഗീത സമർപ്പണത്തിൽ വീണ വിദ്വാൻ രാജേഷ് വൈദ്യ, അനൂപ് ആർ. നായർ, സിദ്ധാർഥ് നാഗരാജൻ എന്നിവരും ഒത്തുചേർന്നിരിക്കുന്നു.

   ആചാര്യ മോഹൻ കുമാറാണ് ഈ സൃഷ്‌ടിയുടെ പിന്നിലെ യഥാർത്ഥ സംഗീതജ്ഞൻ.

   First published: