HOME /NEWS /Film / Actor Innocent | 'ദൈവകോപത്തിന്റെ പേടി ആലീസിന്റെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു,'; മരണത്തെക്കുറിച്ച് ഇന്നസെന്റിന്റെ നിരീക്ഷണം

Actor Innocent | 'ദൈവകോപത്തിന്റെ പേടി ആലീസിന്റെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു,'; മരണത്തെക്കുറിച്ച് ഇന്നസെന്റിന്റെ നിരീക്ഷണം

ഇന്നസെന്റും ഭാര്യയും പങ്കെടുത്ത ഒരു സാഹചര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം ശ്രദ്ധനേടുന്നു

ഇന്നസെന്റും ഭാര്യയും പങ്കെടുത്ത ഒരു സാഹചര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം ശ്രദ്ധനേടുന്നു

ഇന്നസെന്റും ഭാര്യയും പങ്കെടുത്ത ഒരു സാഹചര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം ശ്രദ്ധനേടുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    കാൻസറിനെതിരെ പടപൊരുതുന്ന പലർക്കും മുന്നോട്ടുപോകാൻ ഊർജം നൽകുന്നവരിൽ പകരം വെക്കാനില്ലാത്ത പേരാണ് നടൻ ഇന്നസെന്റിന്റേത് (Actor Innocent). മരണം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ച പ്രചോദനാത്മക നിലപാട് ശ്രദ്ധേയമായിരുന്നു. അദ്ദേഹം വിടപറഞ്ഞ വേളയിൽ ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാടിനെ തീർത്തും ലളിതമായി ഇന്നസെന്റ് തന്റെ പുസ്തകമായ ‘കാസർ വാർഡിലെ ചിരി’യിൽ രേഖപ്പെടുത്തിയത് ശ്രദ്ധ നേടുകയാണ്. ആ കുറിപ്പിലേക്ക്:

    ഒരു ക്രൈസ്തവന്റെ മരണവീട്ടിൽ ഞാനും ആലീസും പോയി. കുറച്ചു കഴിഞ്ഞപ്പോൾ അച്ചൻ വന്ന് പ്രാർത്ഥന തുടങ്ങി.

    ” എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ്‌ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. ദൈവത്തിന്‌ ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു” തിരിച്ചുള്ള യാത്രയിൽ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കുനോക്കി ഇരുന്നു. പുരോഹിതന്റെ പ്രാർത്ഥനയിൽ എനിക്കെന്തോ പന്തികേടുതോന്നി. പെട്ടെന്നാണ്‌ സെബസ്ത്യാനോസ്‌ പുണ്യാളന്റെ കപ്പേള കണ്ടത് . ഞാനാ കപ്പേളയിലേക്ക്‌ നോക്കി ഒന്ന് കൊഞ്ഞനം കാണിച്ചു.

    ആലീസിന്‌ ഒന്നും മനസ്സിലായില്ല. അവൾ പരിഭ്രാന്തിയോടെ ചോദിച്ചു:

    ‘നിങ്ങൾ എന്തായീ കാണിക്കുന്നത്‌?’

    ദൈവകോപത്തിന്റെ പേടി അവളുടെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു.

    ഞാൻ ആലീസിനോട്‌ പറഞ്ഞു:

    Also read: മാർച്ച് 26ന്റെ നൊമ്പരമായി സുകുമാരിയമ്മയും ഇന്നച്ചനും; ഇരുവരും ചേർന്ന് അനശ്വരമാക്കിയ ചിത്രങ്ങൾ

    ‘നീ കേട്ടില്ലേ മരിച്ച വീട്ടിലെ പ്രാർത്ഥന? ദൈവത്തിന്‌ കൂടുതൽ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്. എന്റെ പൊന്നാലീസേ അല്ലെങ്കിൽ തന്നെ എനിക്ക്‌ കാൻസറാണ്‌. ഇനി ദൈവത്തിന്‌ എന്നോട്‌ ഇഷ്ടം കൂടുകയും കൂടെ ചെയ്താൽ എന്താവും അവസ്ഥ? നമ്മളോട്‌ ദൈവത്തിന്‌ കുറച്ചു ദേഷ്യം കിടന്നോട്ടെ എന്ന് കരുതി ചെയ്തതാ.”

    ആലീസ്‌ എന്റെ കണ്ണിലേക്കുതന്നെ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുത്രേസ്യാ പുണ്യാളത്തിയുടെ കപ്പേള വന്നു. അപ്പോൾ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അതാ ആലീസ് അതിനെ നോക്കി കൊഞ്ഞനംകുത്തുന്നു.

    അത്‌ കണ്ടപ്പോൾ ഒരു കാര്യം എനിക്കു മനസ്സിലായി. പറുദീസയിൽ എന്തൊക്കെ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യൻ മരണത്തെ പേടിക്കുന്നു. ഈ ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു.”

    ഇത്രയും സീരിയസായ ഒരു കാര്യത്തെ എത്ര മനോഹരമായിട്ടാണ് ഇന്നസെന്റ് പറഞ്ഞു വെക്കുന്നത് മലയാള സിനിമയിൽ അയാളുടെ നാമം ലോകാവസാനം വരെ കൊത്തിവെപ്പിച്ചതിനു ശേഷമുള്ള അനിവാര്യമായ മടക്കത്തിലേക്ക് ആ നിറചിരിയും പതിയെ മറഞ്ഞു പോയി.

    First published:

    Tags: Actor innocent, Innocent, Innocent actor, Innocent passes away