• HOME
  • »
  • NEWS
  • »
  • film
  • »
  • Pushpa | പുഷ്പ രണ്ടാം ഭാഗത്തിന്‍റെ ഡിജിറ്റൽ റൈറ്റ്സിന് 300 കോടി രൂപയുടെ ഓഫറെന്ന് റിപ്പോർട്ട്

Pushpa | പുഷ്പ രണ്ടാം ഭാഗത്തിന്‍റെ ഡിജിറ്റൽ റൈറ്റ്സിന് 300 കോടി രൂപയുടെ ഓഫറെന്ന് റിപ്പോർട്ട്

പുഷ്പ: ദി റൂളിന്റെ ഡിജിറ്റൽ അവകാശം ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് നിർമ്മാതാക്കൾക്ക് ഇതിനകം തന്നെ വമ്പിച്ച ഓഫർ ലഭിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയതായി എത്തുന്ന വാർത്ത

അല്ലു അർജ്ജുൻ

അല്ലു അർജ്ജുൻ

  • Share this:
    അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച പുഷ്പ: ദ റൈസ് എന്ന ചിത്രം വമ്പൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. ഇപ്പോഴിതാ, പുഷ്പ: ദി റൂൾ തിയേറ്ററുകളിലെത്തുന്നതിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി വിശദാംശങ്ങളും അഭ്യൂഹങ്ങളുമാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രചരിക്കുന്നത്. പുഷ്പ: ദി റൂളിന്റെ ഡിജിറ്റൽ അവകാശം ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് നിർമ്മാതാക്കൾക്ക് ഇതിനകം തന്നെ വമ്പിച്ച ഓഫർ ലഭിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയതായി എത്തുന്ന വാർത്ത. ചിത്രം എപ്പോൾ തിയേറ്ററിൽ റിലീസിന് തയ്യാറാകുമെന്ന് നിർമ്മാതാക്കൾ തന്നെ ഉറപ്പില്ലാത്ത സമയത്താണ് ഈ ഓഫർ ലഭിച്ചിരിക്കുന്നത്.

    ഏറ്റവും പുതിയ ഗോസിപ്പ് അനുസരിച്ച്, പുഷ്പ: ദി റൂൾ എല്ലാ ഭാഷകളിലെയും ഡിജിറ്റൽ അവകാശത്തിനായി നിർമ്മാതാക്കൾക്ക് 300 കോടി രൂപയാണ് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തത്. പുഷ്പയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവിധ റൈറ്റ്സുകൾ വിറ്റതിലൂടെ ഇതിനോടകം 700 കോടി നേടിയതായി പറയപ്പെടുന്നു. ഇതിൽ ദക്ഷിണേന്ത്യൻ ഭാഷകളുടെ തിയറ്റർ അവകാശം 200 കോടി രൂപയ്ക്കും ഹിന്ദി ഭാഷയുടെ മാത്രം 200 കോടി രൂപയ്ക്കും വിറ്റതായാണ് റിപ്പോർട്ട്.

    അല്ലു അർജുൻ നായകനായ പുഷ്പ: ദ റൈസ് കോവിഡ് പ്രതിസന്ധിക്കിടയിൽ തിയറ്ററിൽ വമ്പൻ ഹിറ്റായിരുന്നു. ഹിന്ദി പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് ലഭിച്ച ജനപ്രീതിയാണ് നിർമ്മാതാക്കളെ അത്ഭുതപ്പെടുത്തിയത്. ശ്രദ്ധേയമായി, ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ അത് ഇന്റർനെറ്റിൽ വൻ തരംഗമായി മാറുകയും തകർപ്പൻ ഡയലോഗുകളും, ശ്രദ്ധ പിടിച്ചുപറ്റുന്ന സംഗീതവും, വിചിത്രമായ നൃത്ത ചുവടുകളുമായി ഏറെ ചർച്ചയായിരുന്നു.

    തിയേറ്ററിലെ തരംഗത്തിന് ശേഷം സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും പ്രേക്ഷകരെ രസിപ്പിച്ചു. ആമസോൺ പ്രൈമിൽ അതിന്റെ ലഭ്യത സിനിമ കണ്ടവരുടെ എണ്ണം തിയറ്ററിൽ കണ്ടതിനേക്കാൾ മൂന്നിരട്ടിയായി മാറാൻ ദിവസങ്ങൾ മാത്രമാണെടുത്തത്, പ്രത്യേകിച്ചും ഹിന്ദി പ്രേക്ഷകർക്കിടയിൽ.
    Published by:Anuraj GR
    First published: