HOME » NEWS » Film » AN OLD NEWSPAPER CUTTING ON A LIKELY WEDDING BETWEEN IMRAN KHAN AND BHANU REKHA IS OUT MM

വിവാഹത്തിന്റെ വക്കോളമെത്തിയ രേഖ-ഇമ്രാൻ ഖാൻ പ്രണയം; പഴയ പത്രവാർത്തയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം

എന്തുകൊണ്ട് രേഖയും ഇമ്രാൻ ഖാനും വിവാഹിതരായില്ല? പത്രവാർത്ത ശ്രദ്ധേയമാവുന്നു

News18 Malayalam | news18-malayalam
Updated: May 12, 2021, 1:15 PM IST
വിവാഹത്തിന്റെ വക്കോളമെത്തിയ രേഖ-ഇമ്രാൻ ഖാൻ പ്രണയം; പഴയ പത്രവാർത്തയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം
ഇമ്രാൻ ഖാൻ, രേഖ
  • Share this:
പരസ്പരം വലിയ അടുപ്പം പുലർത്തുന്ന രണ്ട് മേഖലകളാണ് ബോളിവുഡ് സിനിമയും ക്രിക്കറ്റും. ഇരു മേഖലകളിലെയും താരങ്ങൾ തമ്മിലുള്ള അടുപ്പം തന്നെയാണ് അതിന്റെ പ്രധാന കാരണം. നിരവധി ബോളിവുഡ് താരങ്ങൾ ക്രിക്കറ്റ് താരങ്ങളെ വിവാഹം കഴിച്ച ചരിത്രവും നമ്മുടെ മുമ്പിലുണ്ട്. എന്നാൽ, എല്ലാ ബോളിവുഡ് - ക്രിക്കറ്റ് പ്രേമകഥയും സന്തോഷകരമായി പര്യവസാനിച്ചിട്ടില്ല. അത്തരമൊരു അനുഭവമാണ് ബോളിവുഡിലെ എക്കാലത്തെയും മികച്ച വനിതാ സൂപ്പർതാരം രേഖയും പാക്കിസ്ഥാൻ ക്രിക്കറ്റർ ഇമ്രാൻ ഖാനും തമ്മിലുള്ള ബന്ധം.

ലോകചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി കരുതപ്പെടുന്ന വ്യക്തിയാണ് ഇമ്രാൻ ഖാൻ. എന്നാൽ ആരെയും ആകർഷിക്കുന്ന സൗന്ദര്യത്തിന്റെ പേരിലും 90കളിൽ ഈ ഓൾ റൗണ്ടർ പ്രശസ്തനായിരുന്നു. അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി സ്ത്രീകളുമായി ഇമ്രാൻ ഖാന്റെ പേര് ചേർത്തു വായിച്ചിട്ടുണ്ടെങ്കിലും രേഖയുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന ബന്ധം പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നു. രേഖയെ വിവാഹം കഴിക്കാൻ ഇമ്രാൻ ഖാൻ തീരുമാനിച്ചിരുന്നതായുള്ള കിംവദന്തികളും പരന്നിരുന്നു. മാത്രവുമല്ല 'സ്റ്റാർ' എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു വാർത്ത പ്രകാരം അവരുടെ ബന്ധത്തിന് രേഖയുടെ അമ്മയും സമ്മതം മൂളിയിരുന്നു.

രേഖയുടെ അമ്മ തന്റെ മകളും ഇമ്രാൻ ഖാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി എന്താണെന്ന് അറിയാൻ ഒരു ജ്യോത്സ്യനെ സമീപിച്ചിരുന്നു എന്ന് ആ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇമ്രാനും ഇന്ത്യയിലേക്ക് വരികയും മുംബൈയിൽ വച്ച് രേഖയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഇരുവരും തങ്ങളുടെ ബന്ധം ആസ്വദിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇമ്രാനെയും രേഖയെയും ഒന്നിച്ച് ബീച്ചിലും നൈറ്റ്ക്ലബ്ബുകളിലും കാണപ്പെട്ടതായി വാർത്തകൾ വന്നിരുന്നു.








View this post on Instagram






A post shared by Sanam Maher (@topbastard)






അവരുടെ ബന്ധത്തിന് നേരിട്ട് സാക്ഷികളായിരുന്നവരുടെ അഭിപ്രായത്തിൽ, ഇരുവരും തമ്മിൽ പരസ്പരം വലിയ അടുപ്പത്തിലായിരുന്നു. വളരെ ആഴത്തിലും തീക്ഷ്ണമായും ഇരുവരും പ്രണയിച്ചു. അഭിനേത്രികളുമായി പ്രണയത്തിലാകുന്നതിനെക്കുറിച്ചുള്ള ഇമ്രാൻ ഖാന്റെ അഭിപ്രായവും സ്റ്റാർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

"ഒരു ചെറിയ കാലയളവിൽ നടിമാരുമായുള്ള അടുപ്പം നല്ലതാണ്. ഞാൻ കുറച്ചു കാലം അവരുമായുള്ള അടുപ്പം ആസ്വദിക്കുകയും അതിന് ശേഷം മുന്നോട്ട് പോവുകയും ചെയ്യുന്നു. എനിക്ക് ഒരു സിനിമാ നടിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല," എന്നാണ് ഇമ്രാൻ ഖാൻ പ്രതികരിച്ചത്.

1992-ൽ പാക്കിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ ഇമ്രാൻ ഖാനോട് ചേർത്ത് ഷബാന ആസ്മി, സീനത്ത് അമൻ എന്നീ നടിമാരുടെ പേരുകളും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇമ്രാൻ ഖാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും തന്റെ രാഷ്ട്രീയ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് 2018-ൽ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Keywords: Rekha, Imran Khan, Bollywood, Cricket, Pakistan, രേഖ, ഇമ്രാൻ ഖാൻ, ബോളിവുഡ്, ക്രിക്കറ്റ്, പാക്കിസ്ഥാൻ
Published by: user_57
First published: May 12, 2021, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories