നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഫോൺ നമ്പർ വലിയ കുഴപ്പമാവും, മെയിൽ ഐ.ഡി. കൊടുത്തേക്ക്; മുകേഷിന്റെ വീഡിയോയുമായി വേറിട്ട കാസ്റ്റിംഗ് കോൾ

  ഫോൺ നമ്പർ വലിയ കുഴപ്പമാവും, മെയിൽ ഐ.ഡി. കൊടുത്തേക്ക്; മുകേഷിന്റെ വീഡിയോയുമായി വേറിട്ട കാസ്റ്റിംഗ് കോൾ

  An out-of-the-box casting call featuring Mukesh goes viral | മുകേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഫുട്ബോൾ കളി തുടങ്ങാറായി. പക്ഷെ ചാനൽ മാറ്റാൻ റിമോട്ട് തപ്പിയുള്ള ഓട്ടത്തിലാണ് പപ്പ. മകനെ വിളിച്ചു ചോദിക്കുമ്പോൾ, തിരക്കിട്ടു ഭക്ഷണം ഒരുക്കുന്നതിനാൽ വന്നെടുത്തു തരാൻ പറ്റുന്നില്ല. ശേഷം പെണ്മക്കൾ രണ്ടുപേരെയും വിളിക്കുന്നു. വളരെ വ്യത്യസ്തമായ മറുപടിയാണ് മകൻ കൊടുക്കുന്നത്. കിട്ടിയിട്ടില്ല എന്നാണ് പ്രതികരണം. അതെന്താണ് അങ്ങനെ? മക്കളെ കിട്ടിയിട്ടില്ല എന്നോ? നടൻ മുകേഷിനെ (Mukesh) ഫീച്ചർ ചെയ്തുള്ള തീർത്തും വ്യത്യസ്തമായ കാസ്റ്റിംഗ് കോൾ (casting call) ആണ് ഇത്. അവർ രണ്ടും വരണമെങ്കിൽ ഇനി കാസ്റ്റിംഗ് കോൾ നടത്തിത്തയാലേ പറ്റൂ.

   'ഹെലന്‍' സിനിമയുടെ ടീം, ലിറ്റിൽ ബിഗ് ഫിലിംസും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ രസകരവും, വ്യത്യസ്തവുമായ കാസ്റ്റിങ് കോൾ ശ്രദ്ധ നേടുകയാണ്. ആൽഫ്രെഡ് ജോസഫ് കുര്യൻ ആണ് ചിത്രം സംവിധാനം ചെയുന്നത്.

   ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും, ആൽഫ്രഡും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മുകേഷും, നോബിൾ ബാബുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മുകേഷിന്റെ മക്കകളായ ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയാണ് കാസ്റ്റിങ് കോൾ.

   കഥാപാത്രമാവാൻ വേണ്ടിയുള്ള മാനദണ്ഡം വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്.

   ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം - ചെറിൻ പോൾ, സംഗീതം- ഹിഷാം അബ്ദുൾ വഹാബ്. (വീഡിയോ ചുവടെ കാണാം)   Also read: ജൈത്രയാത്ര തുടരുന്നു; 75 കോടി ക്ലബ്ബില്‍ 'കുറുപ്പ്'

   ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salmaan) നായകനായി പുറത്തിറങ്ങിയ 'കുറുപ്പ്' (Kurup Movie) 75 കോടി ക്ലബ്ലില്‍ ഇടം പിടിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ലില്‍ ഇടം പിടിച്ചിരുന്നു.

   പ്രാര്‍ത്ഥനയോടെ റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷകര്‍ സ്നേഹത്തോടെ സ്വീകരിച്ചതായി ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

   മികച്ച പ്രീ-ബുക്കിങ് പ്രതികരണം ലഭിച്ച സിനിമ കൂടിയാണ് ദുല്‍ഖറിന്റെ 'കുറുപ്പ്'. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ IMDB റേറ്റിംഗ് പത്തില്‍ 8.9 ആണ്.

   ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

   പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
   Published by:user_57
   First published: