• HOME
  • »
  • NEWS
  • »
  • film
  • »
  • 'അനക്ക് എന്തിൻറെ കേടാ?' പള്ളിയിൽ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തെ ആക്രമിച്ചതായി പരാതി; ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചു

'അനക്ക് എന്തിൻറെ കേടാ?' പള്ളിയിൽ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തെ ആക്രമിച്ചതായി പരാതി; ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചു

ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ട് പേർ പള്ളിയിൽ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗ് സെറ്റിൽ കയറി അതിക്രമം കാണിച്ചെന്ന് സംവിധായകൻ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോഴിക്കോട്: ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തിയതായി പരാതി. മസ്ജിദുൽ മനാർ എന്ന പള്ളിയിൽ വെച്ച് നടന്ന സിനിമ ചിത്രീകരണമാണ് കാറിൽ എത്തിയ രണ്ടു പേർ തടസ്സപ്പെടുത്തുകയും ക്യാമറ ഉൾപ്പടെ നശിപ്പിക്കാൻ ശ്രമിച്ചതായുമാണ് പരാതി.

    ഷമീർ പരവന്നൂർ സംവിധാനം ചെയ്യുന്ന 'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുട‍ര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിർത്തി വെച്ചു.

    Also Read-മോഹൻലാലും ശ്രീനിവാസനും ഡയലോഗ് പറഞ്ഞ അമേരിക്കയിലെ സ്ഥലം മൂന്ന് പതിറ്റാണ്ടിനു ശേഷം കണ്ടെത്തിയ മലയാളി

    ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ട് പേർ പള്ളിയിൽ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗ് സെറ്റിൽ കയറി അതിക്രമം കാണിച്ചതെന്ന് സംവിധായകർ ഷമീർ പരവന്നൂർ പറയുന്നത്. സംവിധായകന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുക്കം പൊലീസ് അറിയിച്ചു.
    Published by:Jayesh Krishnan
    First published: