ഇതു ലക്ഷണമൊത്ത കള്ളൻ

news18india
Updated: October 21, 2018, 2:03 PM IST
ഇതു ലക്ഷണമൊത്ത കള്ളൻ
  • Share this:
#മീര മനു

ചേരുവകൾ ചേരുംപടി ചേർന്നാൽ എന്തും ഗംഭീരമാകും. അടുക്കള മുതൽ അരങ്ങു വരെ ഈ തത്വം പാലിച്ചു പോന്നാൽ എന്തും ഗംഭീരമാക്കാം. ആനക്കള്ളൻ കണ്ടിറങ്ങിയവരും ഇങ്ങനെ പറയാതിരിക്കില്ല. ഒന്നും തുലോം കൂടിപ്പോവാതെ കൃത്യമായി അളന്നു തൂക്കിയൊരു ചിത്രം. അതു അഭിനേതാക്കളോ, സന്ദർഭമോ, കഥയോ എന്തുമാവട്ടെ, ആരെയും നിരാശരാക്കുന്നില്ലയീ കള്ളൻ.

പടയോട്ടത്തിൽ കയ്യടി നേടിയ പ്രകടനത്തിനു ശേഷം വ്യത്യസ്തമായൊരു വേഷം ചെയ്യാൻ ബിജു മേനോനായി. കള്ളൻ പവിത്രൻ പല തരത്തിലെ ജീവിത സാഹചര്യങ്ങളിലൂടെയും വികാരങ്ങളിലൂടെയും നീങ്ങുന്ന വ്യക്തിയാവുമ്പോൾ കണ്ടിരിക്കുന്നവർക്കു ഒട്ടും മുഷിപ്പു തോന്നുന്നില്ല. കയ്യടക്കമുള്ള സീരിയസ് വേഷങ്ങൾ മറന്നിട്ടില്ല എന്നു തെളിയിക്കുന്നതായി സുരാജ് വെഞ്ഞാറമൂടിന്റെ കള്ളൻ രാമു. കുറച്ചു നേരത്തെ പ്രകടനം കൊണ്ടു ആക്ഷൻ ഹീറോ ബിജുവിലെന്ന പോലെ, സുരാജിലെ തഴക്കം വന്ന നടനെ കാണാൻ പ്രേക്ഷകർക്കു വീണ്ടും ഒരവസരം ലഭിച്ചു.

ഹർത്താലിനെന്താ സിനിമ ഇറങ്ങില്ലേ?

കൃത്യ നിർവഹണത്തിൽ, ഓരോ അഭിനേതാവും തങ്ങൾക്കു കിട്ടിയ വേഷങ്ങൾ മികച്ച രീതിയിൽ പേക്ഷകർക്കു മുന്നിൽ എത്തിക്കുന്നതിൽ നീതി പുലർത്തി. സിദ്ധിഖ്, ധർമജൻ, സുരേഷ് കൃഷ്ണ, സുധീർ കരമന, ഹരീഷ് കണാരൻ, നായികമാരായ സരയു, ഷംന, അനുശ്രീ, ഒരുപാടു നാളുകൾക്കു ശേഷം വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ സായി കുമാർ-ബിന്ദു പണിക്കർ ജോഡി എന്നിവരൊക്കെ നമ്മുടെ ചുറ്റുപാടുകളിൽ കാണുന്ന മനുഷ്യരെ സൂക്ഷ്മമായി അവതരിപ്പിക്കുകയായിരുന്നു ഈ സുരേഷ് ദിവാകർ ചിത്രത്തിൽ.

ചിത്രത്തിലെ പ്രധാന ഘടകങ്ങൾ തമാശയും, കുടുംബ ബന്ധങ്ങളും, ക്രൈമും, സസ്പെൻസുമാണ്. ഇതു കൃത്യമായ രീതിയിൽ പാക്ക് ചെയ്തുവെന്നാണ് ചിത്രത്തിന്റെ ഹൈലൈറ്. ഏതെങ്കിലും ഒന്ന് കുറയുകയോ, കൂടുകയോ ചെയ്തെങ്കിൽ അതു ചിത്രത്തെ മൊത്തത്തിൽ ബാധിക്കുമായിരുന്നേനെ. അതി ഭാവുകത്വവും അമാനുഷികതയും അവകാശപ്പെടാനില്ലാത്ത നല്ല കുടുംബ ചിത്രങ്ങൾ മലയാളത്തിൽ ഇപ്പോഴും ഉണ്ടെന്നതു ആശ്വാസകരമാണ്.
First published: October 19, 2018, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading