ഇന്റർഫേസ് /വാർത്ത /Film / ‘അനക്ക്​ എന്തിന്‍റെ കേടാ’ ഒരുങ്ങുന്നു; ഒപ്പം കിടിലൻ ഗാനങ്ങളും ആരും പറയാത്ത കഥയും

‘അനക്ക്​ എന്തിന്‍റെ കേടാ’ ഒരുങ്ങുന്നു; ഒപ്പം കിടിലൻ ഗാനങ്ങളും ആരും പറയാത്ത കഥയും

രമേശ്​ നാരായണന്‍റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ആദ്യ ഗാനം

രമേശ്​ നാരായണന്‍റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ആദ്യ ഗാനം

രമേശ്​ നാരായണന്‍റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ആദ്യ ഗാനം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

മലയാളി ഇതു​വ​രെ ചർച്ച ചെയ്യാത്ത വൈവിദ്ധ്യമാർന്ന പ്രമേയവും അതിമനോഹരമായ ഗാനങ്ങളുമായി കുടുംബ പ്രക്ഷകരെയും യുവാക്കളേയും ലക്ഷ്യമിട്ട്​ ‘അനക്ക്​ എന്തിന്‍റെ കേടാ’ സിനിമ ഒരുങ്ങുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.​ വിനീത്​ ശ്രീനിവാസൻ പാടുന്ന ‘നോക്കി നോക്കി നിൽക്കെ നെഞ്ചിലേക്ക്​ വന്നു’ എന്ന ഗാനത്തെ ഏറെ പ്രതീക്ഷയോടെയാണ്​ അണിയറ പ്രവർത്തകർ കാണുന്നത്​.

രമേശ്​ നാരായണന്‍റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ആദ്യ ഗാനമാണിത്​. ഇതിനുപുറമെ ഗായകൻ അഫ്​സലിന്‍റെ സഹോദരന്‍റെ മക്കളായ യാസർ അഷറഫും നെഫ്​ല സാജിദും സംഗീതം ചെയ്ത്​ നിസാം അബ്​ദുൽ ഖരീം രചിച്ച്​ സിയാവുൽ ഹഖ്​ ആലപിച്ച ‘മാനാഞ്ചിറ മൈതാനത്ത്​’ എന്ന്​ തുടങ്ങുന്ന ഗാനവും ചിത്രത്തിലുണ്ട്. കൈതപ്രത്തിന്‍റെ മകൻ ദീപാങ്കുരനാണ്​ പശ്​ചാത്തല സംഗീതം.

Also Read- ‘ഇനിയും ചോദിച്ചാൽ അഭിനയം നിർത്തും’; ആരാധകരെ ഞെട്ടിച്ച് ജൂനിയർ എൻടിആർ

മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത സിനിമ ബി.എം.സി ബാനറിൽ ഫ്രാൻസിസ്​ കൈതാരത്താണ്​ നിർമ്മിച്ചിരിക്കുന്നത്​. അമ്പതിൽപ്പരം റിയലിസ്റ്റിക്​ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. സിനിമയുടെ പോസ്റ്റ്​ ​പ്രൊഡക്ഷൻ ​ജോലികൾ അന്തിമഘട്ടത്തിലാണ്​.

അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമൻ, ബന്ന ചേന്നമംഗലൂർ, ജയാമേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, മേരി, ഡോ.പി.വി ചെറിയാൻ, ബിജു സർവാൻ, അൻവർ നിലമ്പൂർ, അനുറാം, ഫൈസൽ പുത്തലത്ത്​, രാജ്​ കോഴിക്കോട്​, സുരേഷ്​ കനവ്​, ഡോ. ഷിഹാൻ, രമണി മഞ്ചേരി, പുഷ്പ മുക്കം തുടങ്ങിയവർ അഭിനയിക്കുന്നു. Also Read- ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് ; നായികയായി പ്രമുഖ നടി എത്തിയേക്കും എന്ന് സൂചന

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. ചീഫ് അസോ. ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ: അഫ്നാസ്, അസി. ഡയറക്ടർമാർ: മുഹമ്മദ് സഖറിയ, അജ്​മീർ, അരുൺ കൊടുങ്ങല്ലൂർ , എം. കുഞ്ഞാപ്പ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ. എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂർ. കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊജക്ട്​ കോർഡിനേറ്റർ: അസീം കോട്ടൂർ. പ്രൊഡക്ഷൻ കൺട്രോളർ: സുനീഷ്​. ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി. പരസ്യകല: ജയൻ വിസ്മയ, പി.ആർ.ഒ: എ.എസ്. ദിനേശ്. സ്റ്റണ്ട്: സലീം ബാവ, മഹാദേവൻ. ശബ്​ദലേഖനം: ജുബി.

ക്രീയേറ്റീവ് സപ്പോർട്ട്: റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ. ചിത്രം ഉടൻ തിയറ്ററിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ്​ അണിയറ പ്രവർത്തകർ.

First published:

Tags: Malayalam film, Vineeth Sreenivasan