ഇന്ദ്രൻസും മണികണ്ഠൻ ആചാരിയും ഒന്നിക്കുന്ന 'അനാൻ' ടീസർ വൻഹിറ്റ്

ഫേസ്ബുക്കില്‍ മാത്രം റിലീസ് ചെയ്ത ടീസര്‍ ഇതിനകം പത്തുലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

News18 Malayalam | news18-malayalam
Updated: February 11, 2020, 6:32 PM IST
ഇന്ദ്രൻസും മണികണ്ഠൻ ആചാരിയും ഒന്നിക്കുന്ന 'അനാൻ' ടീസർ വൻഹിറ്റ്
News18 Malayalam
  • Share this:
ഡോ പ്രവീണ്‍ റാണ കൈപ്പുള്ളീസ് ഫിലിംസിന്റെ ബാനറില്‍ നിര്‍മാണവും സംവിധാനവും നിര്‍മിച്ച് മുഖ്യറോളില്‍ അഭിനയിക്കുന്ന 'അനാന്‍' ചിത്രത്തിന്റെ ആദ്യടീസര്‍ വൈറലാകുന്നു. ഫേസ്ബുക്കില്‍ മാത്രം റിലീസ് ചെയ്ത ടീസര്‍ ഇതിനകം പത്തുലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 11-ലെ കണക്കനുസരിച്ച് 1,069,154 വ്യൂസ്. ഒരു മിനിറ്റും 12 സെക്കന്‍ഡും മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ ഒരു ത്രില്ലറിന്റെ ആകാംക്ഷ ജനിപ്പിച്ചുകൊണ്ടാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Also Read-  തെരേസ ഹാഡ് എ ഡ്രീം: മദർ തെരേസാ ലീമായുടെ ജീവചരിത്രം സിനിമയാകുന്നു

ഇന്ദ്രന്‍സും മണികണ്ഠന്‍ ആചാരിയും ഒന്നിക്കുന്ന ചിത്രമാണ് 'അനാന്‍'. സമൂഹ നന്മയ്ക്കു വേണ്ടി ജനകീയ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുന്ന അനാന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകന്‍ പ്രവീണ്‍ റാണ തന്നെയാണ്. മുംബൈ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കിരണ്‍ ജോണാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനരചന. രജനികാന്ത് ചിത്രം കബാലിയിലൂടെ ശ്രദ്ധേയനായ കാമരാജ് ചിത്രത്തിനായി പാടുന്നു. കൈപ്പുള്ളീസ് ഫിലിംസിന്റെ ബാനറില്‍ പ്രവീണ്‍ റാണ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

First published: February 11, 2020, 6:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading