നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Anarkali Marikar| പുതുവർഷത്തിലേക്ക് ബോൾഡ് ലുക്കിൽ നടന്നു കയറി അനാർക്കലി മരയ്ക്കാർ

  Anarkali Marikar| പുതുവർഷത്തിലേക്ക് ബോൾഡ് ലുക്കിൽ നടന്നു കയറി അനാർക്കലി മരയ്ക്കാർ

  Anarkali Marikar does a bold video shoot | നടി അനാർക്കലി മരയ്ക്കാറിന്റെ വീഡിയോ ശ്രദ്ധേയമാവുന്നു

  അനാർക്കലി മരയ്ക്കാർ

  അനാർക്കലി മരയ്ക്കാർ

  • Share this:
   ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ അടുത്തിടെ ശ്രദ്ധ നേടിയ യുവ താരമാണ് അനാർക്കലി മരയ്ക്കാർ. 'ആനന്ദം' എന്ന യൂത്ത് സിനിമയുടെ ഭാഗമായാണ് അനാർക്കലി ഉൾപ്പെടുന്ന യുവ താരനിര വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

   എന്നാലിപ്പോൾ അത്യന്തം ബോൾഡായി അനാർക്കലി പുതിയ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെടുകയാണ്. അനാർക്കലിയുടെ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിക്കഴിഞ്ഞു. (വീഡിയോ ചുവടെ)
   2019ൽ റിലീസ് ചെയ്ത 'ഉയരെ' എന്ന സിനിമയിൽ നടി പാർവതിയുടെ സഹപാഠിയും സുഹൃത്തുമായി വേഷമിട്ട് അനാർക്കലി പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൈലറ്റ് വിദ്യാർത്ഥിനിയുടെ വേഷമായിരുന്നു. വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചു.

   സെലിബ്രിറ്റി ഫോട്ടോഗ്രാഫറുടെ വിവാഹത്തിൽ അനാർക്കലി, പ്രിയ വാര്യർ, സാനിയ അയ്യപ്പൻ എന്നിവരുടെ സാന്നിധ്യവും ആഘോഷ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായായി മാറിയിരുന്നു.

   അടുത്തതായി അമല, കിസ്സ, ഒരു രാത്രി ഒരു പകൽ തുടങ്ങിയ സിനിമകൾ അനാർക്കലിയുടേതായി പുറത്തിറങ്ങാനുണ്ട്.
   Published by:user_57
   First published: