ഇന്റർഫേസ് /വാർത്ത /Film / മൂന്നു ഭാഷകളിൽ ഒരുങ്ങുന്ന സസ്‌പെൻസ് സൈക്കോ ത്രില്ലർ "അമലയുടെ" മോഷൻ പോസ്റ്റർ പുറത്തിറങ്ങി

മൂന്നു ഭാഷകളിൽ ഒരുങ്ങുന്ന സസ്‌പെൻസ് സൈക്കോ ത്രില്ലർ "അമലയുടെ" മോഷൻ പോസ്റ്റർ പുറത്തിറങ്ങി

അനാർക്കലി മരയ്ക്കാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിഷാദ് ഇബ്രാഹിമാണ്

അനാർക്കലി മരയ്ക്കാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിഷാദ് ഇബ്രാഹിമാണ്

അനാർക്കലി മരയ്ക്കാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിഷാദ് ഇബ്രാഹിമാണ്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

അനാർക്കലി മരയ്ക്കാർ പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന “അമലയുടെ” മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം നിർമ്മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും,തെലുങ്കിലും ഉൾപ്പെടെ 3 ഭാഷകളിൽ ഒരുങ്ങുന്ന ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്.

അനാർക്കലി മരയ്കാർക്ക് ഒപ്പം ,ശരത് അപ്പാനി,രജീഷാ വിജയൻ,ശ്രീകാന്ത്,സജിത മഠത്തിൽ,ഷുഹൈബ്‌ എംബിച്ചി നന്ദിനി,നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ്, എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയും നിർഹിക്കുന്നു.  ചിത്രം മെയ് 19 ന് തിയ്യേറ്ററുകളിൽ എത്തും.

ബിജിഎം.ലിജിൻ ബാമ്പിനോ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായൺ, സ്പെഷ്യൽ ട്രാക്ക് ശ്യാം മോഹൻ എം. എം, കാലയ്,ആർട്ട് ഷാജി പട്ടണം, മേക്കപ്പ് ആർ ജി വയനാടൻ,കൊസ്റ്റും മെൽവി ജെ, അമലേഷ് വിജയൻ, കളറിസ്റ്റ് ശ്രീക്ക് വാര്യർ, സൗണ്ട് ഡിസൈൻ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയർ കാർത്തി, മിക്സിങ് ഗിജുമോന് ടി ബ്രുസി,സ്റ്റിൽ അർജുൻ കല്ലിങ്കൽ, വിഷ്ണു, പ്രൊഡക്ഷൻ മാനേജർ എ. കെ ശിവൻ, പ്രോജക്ട് ഡിസൈനർ ജോബിൽ ഫ്രാൻസിസ് മൂലൻ,ലിറിക്‌സ് ഹരിനാരായണൻ ബി.കെ,മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാർക്കറ്റിങ് ഒബ്‌സ്ക്യുറ പി ആർ ഓ റിൻസി മുംതാസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

First published:

Tags: Anarkali Marikar, Motion poster, Movie