നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു'; ബാല്യകാല ചിത്രവുമായി മലയാളത്തിന്റെ പ്രിയ നായിക

  'ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു'; ബാല്യകാല ചിത്രവുമായി മലയാളത്തിന്റെ പ്രിയ നായിക

  മലയാളത്തിന്റെ ഇഷ്ട നായികയുടെ ചിത്രമാണ് വൈറലാവുന്നത്

  • Share this:
   മലയാളികളുടെ ഇഷ്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ ആരാധകര്‍ എന്നും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. ദുല്‍ക്കറിന്റെയും നസ്രിയയുടേയും, നിവിന്റേയുമെല്ലാമ പൂര്‍വ്വ കാല ചിത്രങ്ങള്‍ ഇരു കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ അത്തരത്തില്‍ മലയാളത്തിന്റെ ഇഷ്ട നായിക അനാര്‍ക്കലി മരയ്ക്കാറുടെ ചിത്രമാണ് വൈറലാവുന്നത്.

   'ഞാന്‍ തന്നെ' എന്ന ക്യാപ്ഷനോടെ അനാര്‍ക്കലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പണ്ടേ കിടു ലുക്കാണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.

   'ആനന്ദം' എന്ന ചിത്രത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ അരങ്ങേറ്റം. പിന്നാലെ വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

   Also Read - ആമിർ ഖാൻ മകൾ ഐറയെ കാണാൻ ഷൂട്ടിംഗ് ഇടവേളയിൽ; അത്താഴ വിരുന്നിൽ അച്ഛനും മകളും ഒരുമിച്ച്

   ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും മകൾ ഐറാ ഖാനും മുംബൈയിലെ അത്താഴ വിരുന്നിനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. അത്താഴ വിരുന്നിന് ശേഷം വാഹനത്തിലേക്ക് മടങ്ങുന്ന ആമിർ ഖാനെ അനുഗമിക്കുന്ന മകൾ ഐറാ ഖാന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നത്.

   കറുത്ത ഷർട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ചായിരുന്നു ആമിർ പാർട്ടിക്കെത്തിയത്. മകളാവട്ടെ വെളുത്ത ഷർട്ടും ഇളം തവിട്ട് ട്രൗസറും ധരിച്ചിരുന്നു. ഐറ അച്ഛനോടൊപ്പം വാഹനത്തിലേക്ക് നടക്കുന്നതും കാറിൽ കയറുന്നതിന് മുമ്പ് ആമിർ മകളെ ആലിംഗനം ചെയ്യുന്നതുമായ വീഡിയോയാണ് വൈറലായത്.

   വൈകാരികമായ ആത്മബന്ധം പുലർത്തുന്ന അച്ഛനും മകളുമാണ് ഐറയും ആമിറും. ഇരുവരും സന്തോഷത്തോടെ പരസ്പരം സമയം ചെലവഴിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് അച്ഛനോടൊപ്പം മനോഹരമായ ഒരു ഫോട്ടോ ഇറ പങ്കുവെച്ചിരുന്നു. കസേരയിൽ ഇരിക്കുന്ന ആമിർ ഖാനെ പുറകിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇറ പങ്കുവെച്ചത്. "ഹാപ്പി ഫാദേഴ്സ് ഡേ, നിങ്ങൾ നിങ്ങളായിരിക്കുന്നതിന് നന്ദി " എന്ന അടിക്കുറിപ്പ് സഹിതമാണ് ഇറ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ലൈക്കുകളുടെയും കമന്റുകളുടെയും രൂപത്തിൽ വലിയ ജനപിന്തുണയാണ് ലഭിച്ചത്. കമന്റുകളിലൂടെ പലരും അച്ഛനും മകൾക്കും ആശംസകൾ നേർന്നു.

   ലാൽ സിംഗ് ഛദ്ദയാണ് ആമിർ ഖാന്റെ പുതിയ ചിത്രം. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം 2021 ഡിസംബർ 25 ന് തിയറ്ററുകളിലെത്തും. ഈ കോമഡി-ഡ്രാമ ചിത്രത്തിൽ ആമിർ ഖാനിൻ്റെ കുടെ കരീന കപൂർ ഖാൻ, മോന സിംഗ്, നാഗ ചൈതന്യ എന്ന വലിയ താരനിര പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
   Published by:Karthika M
   First published:
   )}