നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Super Sharanya | നായികയായി അനശ്വര ; സൂപ്പര്‍ ശരണ്യ'യിലെ ആദ്യ ഗാനം പുറത്ത്

  Super Sharanya | നായികയായി അനശ്വര ; സൂപ്പര്‍ ശരണ്യ'യിലെ ആദ്യ ഗാനം പുറത്ത്

  ജസ്റ്റിൻ വർഗ്ഗീസാണ്‌ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്‌.

  • Share this:
   മലയാളത്തിന്റെ യുവനായികമാരില്‍ ഒരാളാണ് അനശ്വര രാജന്‍ (Anaswara Rajan). ഉദാഹരണം സുജാതയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അനശ്വരയുടെ പുതിയ ചിത്രമാണ് 'സൂപ്പര്‍ ശരണ്യ' (Super Sharanya ).

   ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 'അശുഭ മംഗളകാരി' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജസ്റ്റിൻ വർഗ്ഗീസാണ്‌ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്‌.

   ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ്‌ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്ന് നിർമ്മിച്ച്‌, ഗിരീഷ്‌ എ.ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്‌ സൂപ്പർ ശരണ്യ. കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടൈനറായാണ്‌ ചിത്രം ഒരുക്കിയിരിക്കുനത്‌.

   Night Drive |പാതി പാതി..: റോഷൻ, അന്നബെൻ ; 'നൈറ്റ് ഡ്രൈവി'ലെ ഗാനം പുറത്ത്

   അർജുൻ അശോകനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവരും, കൂടാതെ നിരവധി പുതുമുഖങ്ങളും അഭിനേതാക്കളായുണ്ട്‌.   സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഗാനരചന: സുഹൈൽ കോയ,‌ ആർട്ട്: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: കെ സി സിദ്ധാർത്ഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, മേക്കപ്പ്: സിനൂപ് രാജ്, ഡിസൈൻസ്: പ്രതുൽ എൻ ടി, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഈ കുര്യൻ, പ്രൊഡക്ഷൻ എക്സിക്യൂറ്റീവ്സ്: നോബിൾ ജേക്കബ്, രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ: എബി കുര്യൻ, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രാശേരി, സ്റ്റിൽസ്: അജി മസ്കറ്റ്‌, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

   Ajagajantharam release | സ്‌ക്രീനുകളിൽ നിറയാൻ ആന്റണി വർഗീസിന്റെ 'അജഗജാന്തരം' ; നാളെ പ്രദർശനത്തിനെത്തും

   ആന്റണി വര്‍ഗീസിനെ (antony varghese) കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ (tinu pappachan) സംവിധാനം ചെയ്യുന്ന അജഗജാന്തരം (Ajagajantharam Movie)  നാളെ പ്രദർശനത്തിനെത്തും. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്.

   ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ 'അജഗജാന്തരം' സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.   ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിൽ ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

   സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ്. ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്‌.

   Madhuram Trailer 2 | സ്‌നേഹം ചേര്‍ത്ത് 'മധുരം' രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി
   Published by:Jayashankar AV
   First published:
   )}