• HOME
  • »
  • NEWS
  • »
  • film
  • »
  • 'അൺകംഫട്ടബളായ ചോദ്യമാണെങ്കിലും തെറി വിളിക്കേണ്ടതില്ല'; ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ അവതാരക

'അൺകംഫട്ടബളായ ചോദ്യമാണെങ്കിലും തെറി വിളിക്കേണ്ടതില്ല'; ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ അവതാരക

പൊതു സ്ഥലത്ത് വെച്ച് തെറിവിളിക്കേണ്ടായിരുന്നുവെന്നും അവതാരക

  • Share this:
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് പരാതി നൽകിയ അവതാരക. കേസുമായി ധൈര്യമായി മുന്നോട്ട് പോകും. തന്റെ ഭാഗത്ത് ന്യായമുള്ളത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകുന്നത്. ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും പരാതി നൽകിയ യുവതി പറഞ്ഞു.

പരാതിക്കാരി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ കണ്ടു. കേസ് സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയതിനാലാണ് കമ്മീഷണറെ കണ്ടത്. കമ്മീഷണറെ കണ്ട് മാനസികവിഷമം അറിയിച്ചുവെന്നും അവതാര മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതി നൽകി. കേസിൽ അഞ്ച് സാക്ഷികൾ കൂടി രംഗത്തെത്തി. കേസിൽ വനിതാ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read- നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

അൺകംഫർട്ടബിൾ ആയ ചോദ്യമാണ് ചോദിക്കുന്നതങ്കിലും തെറി വിളിക്കേണ്ടതില്ലെന്നും യുവതി പറഞ്ഞു. ഇന്റർവ്യൂവിന് ഇരിക്കാതെ ഇറങ്ങി പോകാമായിരുന്നു. പൊതു സ്ഥലത്ത് വെച്ച് തെറിവിളിക്കേണ്ടായിരുന്നു. പല ആളുകളേയും ശ്രീനാഥ് ഭാസി തെറി വിളിക്കുന്നു.

അണിയറ പ്രവർത്തകർ വിളിച്ചിട്ടാണ് സിനിമ പ്രമോഷന് പോയത്. ഇപ്പോൾ ഒരു പാട് ആരോപണങ്ങൾ സോഷ്യൽ മീഡിയയിലൂടെ വരുന്നുവെന്നും പരാതിക്കാരി.

അതേസമയം, അവതാരകയെ അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടൻ സാവകാശം തേടിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ മാറ്റിവെച്ചിരുന്നു. അതിനിടെയാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. അറസറ്റ് രേഖപ്പെടുത്തിയെങ്കിലും നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിടും.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിരുന്നു.
Published by:Naseeba TC
First published: