യുവതാരം ടൊവീനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ആൻഡ് ദ് ഓസ്കർ ഗോസ് ടു' എന്ന സിനിമയുടെ ടീസർ എത്തി. സിനിമയ്ക്കുള്ളിലെ കഥയാണ് സിനിമ പറയുന്നതെന്നാണ് സൂചന. പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനുസിത്താരയാണ് നായികവേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.
സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം. കാനഡയിലായിരുന്നു പ്രധാനമായും ആൻഡ് ദി ഓസ്കാർ ഗോസ് ടുവിന്റെ ചിത്രീകരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.