നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Online ticket portal | ആന്ധ്രാപ്രദേശിൽ എന്തുകൊണ്ടാണ് സർക്കാർ ഓൺലൈൻ സിനിമാ ടിക്കറ്റിംഗ് പോർട്ടൽ ആരംഭിക്കുന്നത്?

  Online ticket portal | ആന്ധ്രാപ്രദേശിൽ എന്തുകൊണ്ടാണ് സർക്കാർ ഓൺലൈൻ സിനിമാ ടിക്കറ്റിംഗ് പോർട്ടൽ ആരംഭിക്കുന്നത്?

  റെയിൽവേ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനത്തിന്റെ മാതൃകയിലാകും സിനിമാ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗിനായി സർക്കാർ പ്രത്യേക വെബ് പോർട്ടൽ തയ്യാറാക്കുക

  News18 Malayalam

  News18 Malayalam

  • Share this:
   സ്റ്റേറ്റ് ഫിലിം, ടെലിവിഷൻ, തിയേറ്റർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുഖേന ആന്ധ്രാപ്രദേശ് സർക്കാർ ഒരു പുതിയ സംരംഭത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. സിനിമ ടിക്കറ്റുകൾ ഓൺലൈനിൽ വിൽക്കാനാണ് ആന്ധ്ര സ‍ർക്കാരിന്റെ തീരുമാനം.പ്രിൻസിപ്പൽ സെക്രട്ടറി കുമാർ വിശ്വജീത് പുറത്തുവിട്ട ഉത്തരവ് പ്രകാരം റെയിൽവേ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനത്തിന്റെ മാതൃകയിലാകും സിനിമാ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗിനായി സർക്കാർ പ്രത്യേക വെബ് പോർട്ടൽ തയ്യാറാക്കുക.

   എന്തുകൊണ്ടാണ് സർക്കാർ ഓൺലൈൻ ടിക്കറ്റിംഗ് പോർട്ടൽ ആരംഭിക്കുന്നത്?

   ആന്ധ്രപ്രദേശിലെ ഭൂരിഭാഗം സിനിമാ തീയേറ്ററുകളും (സിംഗിൾ സ്ക്രീനുകളും) നിരവധി മൾട്ടിപ്ലക്സുകളും ഒരുപിടി വലിയ ചലച്ചിത്ര നിർമ്മാതാക്കളുടെ നിയന്ത്രണത്തിലാണ്. ഈ വർഷം ഏപ്രിലിൽ സിനിമാ തീയേറ്റർ പ്രവേശനത്തിനുള്ള പരമാവധി ടിക്കറ്റ് നിരക്ക് പരിധി 5 രൂപ (ഗ്രാമത്തിലെ നോൺ എസി തിയേറ്റർ) മുതൽ 250 രൂപ വരെയായി (ഒരു മുനിസിപ്പൽ കോർപ്പറേഷനിലെ പ്രീമിയം മൾട്ടിപ്ലക്സ്) സർക്കാർ നിശ്ചയിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. തുടർന്ന് ടിക്കറ്റുകൾ വിൽക്കുന്ന നടപടിക്രമം ശ്രദ്ധാപൂർവ്വം പരിശോധിച്ച സർക്കാർ ഓൺലൈൻ ബുക്കിംഗിനായി ഒരു പോർട്ടൽ വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

   പദ്ധതി നടപ്പാക്കൽപുതിയ സംവിധാനം രൂപീകരിക്കാനും വികസിപ്പിക്കാനും നടപ്പാക്കാനും പ്രിൻസിപ്പൽ സെക്രട്ടറിയുടെ (ഹോം) അദ്ധ്യക്ഷതയിൽ എട്ടംഗ ഉദ്യോഗസ്ഥ സമിതി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേർന്നു. പദ്ധതി എങ്ങനെ നടപ്പിലാക്കാമെന്ന് ചർച്ച ചെയ്തു. ചിലർ അധിക വരുമാനം ഉണ്ടാക്കാനുള്ള മാർഗമായി സിനിമാ ടിക്കറ്റുകളുടെ വിൽപ്പന ഏറ്റെടുക്കാറുണ്ട്. എന്നാൽ എല്ലാ വരുമാനവും സർക്കാർ ശേഖരിക്കുമെന്നും പിന്നീട് അത് തിയറ്ററുകളിലേക്ക് വിതരണം ചെയ്യുമെന്നുമാണ് വിവരം.

   തിയേറ്റർ കമ്മിറ്റിയുടെ അഭിപ്രായംഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറും കമ്മിറ്റി അംഗവുമായ ടിവികെ റെഡ്ഡി, നിർദ്ദിഷ്ട സംവിധാനത്തിലൂടെ നികുതി വെട്ടിപ്പ് തടയുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വാദിച്ചു. "സർക്കാർ എല്ലാ പണവും പിരിക്കുമെന്നത് ശരിയല്ല. വരുമാനം അതത് തിയേറ്ററുകളിലേക്ക് മാത്രമേ പോകൂ," റെഡ്ഡി പ്രസ് ട്രസ്റ്റിനോട് പറഞ്ഞു. ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം നിരക്കുകൾ ഏകീകരിക്കുകയും കരിഞ്ചന്ത തടയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

   രാജ്യത്ത് ആദ്യമായി കേരളത്തിലാണ് സർക്കാർ സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം തുടങ്ങുന്നത്. ഇതു സംബന്ധിച്ച് വിശദമായ പദ്ധതി ചലച്ചിത്ര വികസന കോർപ്പറേഷൻ സർക്കാറിന് സമർപ്പിക്കുകയും ഇതിന് അനുമതി ലഭിക്കുകയും ചെയ്തു. ഈ വർഷം നവംബറോടെയാണ് ഒ ടി ടി പ്ലാറ്റ്ഫോം ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. നടപടികൾ പുരോഗമിക്കുന്നതിനിടെ ഒടിടി പ്ലാറ്റ്ഫോമിനെതിരെ വിമർശനവും ഉയർന്നിരുന്നു. സർക്കാർ സ്വന്തമായി ഒ ടി ടി  പ്ലാറ്റ്ഫോം തുടങ്ങുന്നത് തെറ്റാണെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണൻ പ്രതികരണം. ഒപ്പം ഒടിടി പ്ലാറ്റ്ഫോമിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് തീയേറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു.
   Published by:Karthika M
   First published:
   )}