നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Cinema Ticket | ഇനി സിനിമാ ടിക്കറ്റ് വിൽക്കുന്നത് തിയെറ്ററുകളല്ല, സർക്കാർ ; പുതിയ നിയമവുമായി ആന്ധ്രാപ്രദേശ്

  Cinema Ticket | ഇനി സിനിമാ ടിക്കറ്റ് വിൽക്കുന്നത് തിയെറ്ററുകളല്ല, സർക്കാർ ; പുതിയ നിയമവുമായി ആന്ധ്രാപ്രദേശ്

  നികുതിവെട്ടിപ്പ് കുറയ്ക്കുന്നതിനായാണ് പുതിയ നടപടി

  News18 Malayalam

  News18 Malayalam

  • Share this:
   സിനിമാ ടിക്കറ്റ് വിൽപ്പന ഏറ്റെടുക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ആന്ധ്രാപ്രദേശ് (Andhra Pradesh). സർക്കാർ നടത്തുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം (Online Platform) വഴി സിനിമാ ടിക്കറ്റുകൾ (Cinema Ticket) വിൽക്കുന്നത് നിർബന്ധമാക്കുന്നതിനുള്ള ബിൽ ആന്ധ്രാപ്രദേശ് നിയമസഭ ബുധനാഴ്ച പാസാക്കി. നികുതിവെട്ടിപ്പ് കുറയ്ക്കുന്നതിനായാണ് പുതിയ നടപടി.

   ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനത്തിന്റെ മാതൃകയിൽ തടസ്സങ്ങളില്ലാത്ത ഓൺലൈൻ സിനിമാ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്ക് വേണ്ടി നിയമനിർമ്മാണം അവതരിപ്പിച്ചുകൊണ്ട് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രി പെർണി വെങ്കിട്ടരാമയ്യ നിയമസഭയിൽ പറഞ്ഞു. ആന്ധ്രപ്രദേശ് സിനിമാസ് (ഭേദഗതി) നിയമം 2021 ശബ്ദവോട്ടോടെ ഐകകണ്‌ഠേന നിയമസഭ പാസാക്കി. ഗവർണറുടെ അനുമതി തേടുന്നതിന് മുമ്പ് ഇന്ന് ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കും

   ആന്ധ്രാ സംസ്ഥാന ഫിലിം ആൻഡ് തിയേറ്റർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ഓൺലൈൻ ബുക്കിംഗ് സംവിധാനം നടത്തുന്നത്. ഒരു ദിവസം നാല് ഷോകളിൽ കൂടുതൽ പ്രദർശിപ്പിക്കാൻ ഒരു സിനിമയെയും സർക്കാർ തീയറ്ററുകൾ അനുവദിക്കില്ലെന്ന് പെർണി വെങ്കിട്ടരാമയ്യ പറഞ്ഞു.

   തീയറ്ററുകാർ കൂടുതൽ പണം സമ്പാദിക്കുന്നതിനായി ഒരു സിനിമയ്ക്ക് ഒരു ദിവസം ആറോ ഏഴോ ഷോകൾ വീതം പ്രദർശനാനുമതി നൽകുന്നു. കൂടാതെ, ബെനിഫിറ്റ് ഷോകളുടെ പേരിൽ അവർ ഓരോ ടിക്കറ്റിനും 500 രൂപ മുതൽ 1,000 രൂപ വരെ കൂടുതൽ പിരിച്ചെടുക്കുന്നു. സർക്കാർ നടത്തുന്ന ഓൺലൈൻ ടിക്കറ്റ് സംവിധാനം ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. തിയേറ്ററുകാർ ഇനി മുതൽ നിശ്ചിത സമയങ്ങളിൽ മാത്രമേ സിനിമകൾ പ്രദർശിപ്പിക്കുകയുള്ളൂ.   ടിക്കറ്റ് നിരക്ക് പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരിക്കും. ഈ നടപടിക്ക് കാരണം ഒരു തിയേറ്ററിന്റെ പ്രതിമാസ വരുമാനവും സംസ്ഥാന സർക്കാരിലേക്ക് വരുന്ന ചരക്ക് സേവന നികുതിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തതിനെ തുടർന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നടപടിയിലൂടെ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും സർക്കാരിന് നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ കഴിയില്ല. പോർട്ടൽ നിയന്ത്രിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനായതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗേറ്റ്‌വേ വഴി തിയറ്ററുകളിലേക്ക് ദിവസേന പണം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

   സിനിമാപ്രേമികൾക്കും സർക്കാർ നിയന്ത്രണത്തിലുള്ള ടിക്കറ്റ് സമ്പ്രദായം പ്രയോജനപ്പെടുമെന്ന് പെർണി വെങ്കിട്ടരാമയ്യ സൂചിപ്പിച്ചു. ഫോൺ കാൾ വഴിയും ഓൺലൈൻ ആയും ആളുകൾക്ക് ഇഷ്ടമുള്ള ടിക്കറ്റുകൾ ഏത് തീയേറ്ററിലും ബുക്ക് ചെയ്യാൻ ഇനി മുതൽ കഴിയും. നീണ്ട ക്യൂവിൽ നിൽക്കാതെ ടിക്കറ്റ് എടുക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

   എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "ആർആർആർ" സിനിമയുടെ നിർമാതാവ് ഡിവിവി ധനയ്യ സർക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനത്തിൽ സിനിമാ വ്യവസായത്തിന് എതിർപ്പില്ലെന്ന് അദ്ദേഹം അറിയിച്ചു. ഓൺലൈൻ സിനിമാ ടിക്കറ്റിംഗ് സംവിധാനം ടിക്കറ്റ് വിൽപ്പനയെ കൂടുതൽ സുതാര്യമാക്കും, ഇത് വ്യവസായത്തിനും സർക്കാരിനും ഗുണം ചെയ്യും എന്ന് ധനയ്യ കൂട്ടിച്ചേർത്തു.
   Published by:user_57
   First published:
   )}