• HOME
  • »
  • NEWS
  • »
  • film
  • »
  • ആന്ധ്രയ്ക്ക് സഹായമായി സൂപ്പര്‍താരങ്ങള്‍; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം നല്‍കി ചിരഞ്ജീവിയും രാംചരണും

ആന്ധ്രയ്ക്ക് സഹായമായി സൂപ്പര്‍താരങ്ങള്‍; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം നല്‍കി ചിരഞ്ജീവിയും രാംചരണും

നേരത്തെ ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

  • Share this:
    കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ ആന്ധ്രാപ്രദേശിന്(Andhra Pradesh) സഹായമായി തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ ചിരഞ്ജീവിയും(Chiranjeevi) രാം ചരണും(Ram Charan). ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ വീതം സംഭാവന നല്‍കി.

    'ആന്ധ്രപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നണ്ടായ വ്യാപകനാശനഷ്ടങ്ങളില്‍ ഏറെ ദുഖമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു' എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.



    വിനാശകരമായ വെള്ളപ്പൊക്കത്തിൽ  ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കാണുമ്പോൾ ഹൃദയം വല്ലാതെ വേദനിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു' എന്ന് രാം ചരണും കുറിച്ചു.



    വെളളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണ് ആന്ധപ്രദേശി്ല്‍ ഉണ്ടായത്. ആയിരക്കണക്കിന് ആളുകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിരുന്നു.

    Also Read - 'തല'യെന്ന് ഇനി വിളിക്കരുത്; അഭ്യര്‍ത്ഥനയുമായി തമിഴ് നടന്‍ അജിത്‌

    നേരത്തെ ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.
    Published by:Karthika M
    First published: