• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25'; ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്റ്റംബർ 18ന്

മൂൺഷോട്ട് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്.

news18
Updated: September 17, 2019, 7:00 PM IST
'ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25'; ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്റ്റംബർ 18ന്
ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25
news18
Updated: September 17, 2019, 7:00 PM IST
സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്തംബർ 18ന്. ടോവിനോ തോമസ് തന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിടുന്നത്. 2019 ജനുവരിയിലാണ് ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ ആദ്യത്തെ പോസ്റ്റർ പുറത്തിറങ്ങിയത്.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എക്സ് ഹൈറ്സ് ഡിസൈൻ അസ്സോസിയേറ്റ്സിന്‍റെ പ്രിൻസിപ്പൽ ഡിസൈനറും കോ ഫൗണ്ടറുമായ കെ കെ മുരളീധരനാണ് പോസ്റ്റർ രൂപകൽപന ചെയ്തിരിക്കുന്നത്.

മൂൺഷോട്ട് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്‍റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25.

സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25 ന്‍റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ അണിനിരക്കുന്നുണ്ട്. ജയദേവൻ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറുമായ ചിത്രം നവംബർ 8നാണ് റിലീസിനൊരുങ്ങുന്നത്.

First published: September 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...