• HOME
 • »
 • NEWS
 • »
 • film
 • »
 • Aneesh Ravi | 'ഒരേ കാറിലായിരുന്ന ഞങ്ങൾ മൂന്നുപേർക്കും ഏതാണ്ട് ഒരേ സമയത്തതാണ് ക്യാഷ് വന്നതിന്റെ മെസ്സേജും വന്നത്': നടൻ അനീഷ് രവി

Aneesh Ravi | 'ഒരേ കാറിലായിരുന്ന ഞങ്ങൾ മൂന്നുപേർക്കും ഏതാണ്ട് ഒരേ സമയത്തതാണ് ക്യാഷ് വന്നതിന്റെ മെസ്സേജും വന്നത്': നടൻ അനീഷ് രവി

പ്രതിഫലത്തർക്കത്തിന് പിന്നാലെ തന്റെ അനുഭവം ഫേസ്ബുക്ക് കുറിപ്പിൽ രേഖപ്പെടുത്തി നടൻ അനീഷ്

 • Share this:

  ‘ഷെഫീഖിന്റെ സന്തോഷം’ (Shefeekkinte Santhosham) സിനിമ കണ്ട പലർക്കും അനീഷ് രവിയെ (Aneesh Ravi) മനസിലായിക്കാണില്ല. കഷണ്ടിയുള്ള മധ്യവയസ്കനെ സീരിയലിലും ടി.വി. ഷോകളിലും വർഷങ്ങളായി കണ്ട കാര്യം ആർക്കും എളുപ്പം പോയെന്നുവരില്ല. തീർത്തും വ്യത്യസ്തമായിരുന്നു ‘ഷെഫീഖിന്റെ സന്തോഷം’ സിനിമയിലെ അനീഷ് രവിയുടെ കഥാപാത്രം. ഈ ചിത്രത്തിലെ പ്രതിഫലത്തർക്കത്തിന് പിന്നാലെ തന്റെ അനുഭവം ഫേസ്ബുക്ക് കുറിപ്പിൽ അനീഷ് രേഖപ്പെടുത്തി.

  ‘പഴയതൊന്നും മറക്കാത്ത, മനുഷ്യത്വമുള്ള, നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന്..! സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷൻറെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേർത്ത് നിർത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ്.

  Also read: ‘ആ നല്ല മനസ് സിനിമയില്‍ കുറച്ചുപേര്‍ക്കെ ഉള്ളു , അത് നിനക്കുണ്ട്’ ; ബാലയുടെ പഴയ വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍

  പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്ക്കൊരു അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോൾ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു ..!
  മടക്കയാത്രയിൽ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങൻ) പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു. ഞങ്ങൾ മൂന്നുപേർക്കും ഏതാണ്ട് ഒരേ സമയത്തതാണ് ക്യാഷ് വന്നതിന്റെ മെസ്സേജും വന്നത്… പിന്നെന്താണ് …? ഈ കേൾക്കുന്നതെന്ന്‌ ചോദിച്ചാൽ അറിയില്ല !!! ഒന്ന് കൂടി ..! തനിയ്‌ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്സ്പീരിയൻസ് ആണ് എന്നാണ് …! അനീഷിന്റെ പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ.

  ചുരുങ്ങിയ നാൾ കൊണ്ട് താൻ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാൻ ഒരുവന് കഴിഞ്ഞു എങ്കിൽ അത് അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെയാണ്..! അത് അത്ര പെട്ടെന്ന് ഒരാൾക്കും മറച്ചു പിടിയ്ക്കാനാവില്ല. കാരണം നമ്മൾ ചെയ്യുന്ന നന്മ നമ്മെ തേടി വരും..!

  Summary: Malayali TV viewers have known actor Aneesh Ravi for a long time. He made an impressive comeback to the same audience in the movie ‘Shefeekkinte Santhosham,’ playing a completely unrecognizably different role. However, the movie’s payment problems quickly became out of control since actor Bala claimed he was not paid for a 20-day schedule. Aneesh responded to the claim in a Facebook post. He talks about how three actors of the film went on a trip together and had their money credited to the account

  Published by:user_57
  First published: