• HOME
  • »
  • NEWS
  • »
  • film
  • »
  • ജയൻ നായകനായ 'അങ്ങാടി' 40 വർഷത്തിനു ശേഷം വീണ്ടും പ്രദർശനത്തിനെത്തുന്നു; ട്രെയിലർ പുറത്തിറക്കി

ജയൻ നായകനായ 'അങ്ങാടി' 40 വർഷത്തിനു ശേഷം വീണ്ടും പ്രദർശനത്തിനെത്തുന്നു; ട്രെയിലർ പുറത്തിറക്കി

എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബര്‍ 16 നാണ് സിനിമ വീണ്ടും പുറത്തിറക്കുന്നത്.

അങ്ങാടി

അങ്ങാടി

  • Last Updated :
  • Share this:
    നാൽപത് വർഷം മുൻപ് അനശ്വര നടന്‍ ജയനെ നായകനായ 'അങ്ങാടി' എന്ന സിനിമ വീണ്ടും പ്രദർശനത്തിനെത്തുന്നു. 1980 ല്‍ പുറത്തിരങ്ങിയ ചിത്രം ഐ.വി ശശിയാണ് സംവിധാനം ചെയ്തത്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബര്‍ 16 നാണ് സിനിമ വീണ്ടും പുറത്തിറക്കുന്നത്. രണ്ടാം റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലറും എസ് ക്യൂബ് ഫിലിംസ് പുറത്ത് വിട്ടിട്ടുണ്ട്.

    'അങ്ങാടി. കാലത്തിന്റെ കരങ്ങള്‍ക്ക് മങ്ങലേല്പിക്കാന്‍ കഴിയാത്ത ദൃശ്യ കലാവിസ്മയം. നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാലയവനികക്കുള്ളില്‍ മറഞ്ഞ 'ജയന്‍' എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം'- എസ് ക്യൂബ് ഫിലിംസ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു

    Also Read അനുശ്രീ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മത്സര രംഗത്തിറങ്ങുമോ?



    ടി.ദാമോദരനാണ് അങ്ങാടിക്ക് തിരക്കഥ ഒരുക്കിയത്. ജയനൊപ്പം സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം ആയിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്.
    Published by:Aneesh Anirudhan
    First published: