• HOME
  • »
  • NEWS
  • »
  • film
  • »
  • അങ്കമാലി ഡയറീസ് ഹിന്ദിയിൽ

അങ്കമാലി ഡയറീസ് ഹിന്ദിയിൽ

  • Share this:
    അങ്കമാലി ഡയറീസ് ഇനി ഹിന്ദിയിലും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത വിജയ ചിത്രം നിരവധി അന്യഭാഷകളിലേക്കു റീമേക് ചെയ്യാൻ തിരഞ്ഞെടുത്തിരുന്നു. എയർലിഫ്ട്, മിത്രോം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് വിക്രം മൽഹോത്രയാണ് ഹിന്ദി പതിപ്പിനുള്ള അവകാശം നേടിയെടുത്തത്. തെലുങ്കു, മറാത്തി ഭാഷകളിൽ ചിത്രം ഒരുങ്ങുന്നെവെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു.



    തെലുങ്കിൽ വിശ്വക് സെൻ നായകനാവും. ജോ രാജൻ മറാത്തിയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് 'കോലാപ്പൂർ ഡയറീസ്' എന്നാണു. പ്രമേയ മികവ് കൊണ്ടും അവതരണ ശൈലി കൊണ്ടും ഛായാഗ്രഹണ പ്രത്യേകതകൾ കൊണ്ടും ദേശീയ നിലയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു അങ്കമാലി ഡയറീസ്. അംഗമാലിയെന്ന ചെറു പട്ടണത്തിൽ ഗുണ്ടാ തലവനാവാൻ ശ്രമിക്കുന്ന വിൻസെന്റ് പെപെ എന്ന യുവാവിൻറെ കഥയാണു.



    പുതുമുഖങ്ങൾ അരങ്ങു വാണ ചിത്രം നായകൻ ആൻ്റണി വർഗീസ്, മറ്റൊരു പ്രധാന കഥാപാത്രമായ അപ്പാനി രവിയെ അവതരിപ്പിച്ച ശരത്കുമാർ എന്നിവരെ പ്രശസ്തിയിലേക്കു എത്തിച്ചു. 1000 അഭിനേതാക്കൾ ഒന്നിച്ചെത്തിയ 11 മിനിട്ടു കട്ടില്ലാത്ത സീൻ ശ്രദ്ധേയം ആയിരുന്നു.

    ഹിന്ദിയിൽ സംവിധാനം, അഭിനേതാക്കൾ ആരൊക്കെയെന്ന് കാത്തിരുന്നു കാണാം.
    First published: