ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന് ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ്. സഹോദരന് ശ്യാം ചന്ദ്രന്.
ആന്റണി വര്‍ഗീസ് ഉള്‍പ്പെടെ പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. സിനിമയില്‍ ആന്റണി വര്‍ഗീസ് അവതരിപ്പിച്ച പെപ്പെ എന്ന നായക കഥാപാത്രവുമായുള്ള ഒരുസംഘട്ടന രംഗത്തില്‍ ശരത് ചന്ദ്രന് അഭിനയിച്ചിരുന്നു. ഒരു മെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് ശരത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
ആന്റണി വര്‍ഗീസ് അടക്കമുള്ള സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.