'എന്റെ മൗനം ചിലർ മുതലെടുത്തു'; ബ്രാഡ് പിറ്റുമായുള്ള ബന്ധം വേർപെടുത്തിയതിനെ കുറിച്ച് ആ‍ഞ്ജലീന

"ചിലർ എന്റെ മൗനം മുതലെടുത്തു. കുട്ടികൾക്കും അവരെ കുറിച്ചുള്ള നുണപ്രചരണങ്ങൾ മാധ്യമങ്ങളിലൂടെ കേൾക്കേണ്ടി വന്നു"

News18 Malayalam | news18-malayalam
Updated: June 22, 2020, 2:57 PM IST
'എന്റെ മൗനം ചിലർ മുതലെടുത്തു'; ബ്രാഡ് പിറ്റുമായുള്ള ബന്ധം വേർപെടുത്തിയതിനെ കുറിച്ച് ആ‍ഞ്ജലീന
Angelina Jolie-Brad Pitt
  • Share this:
ബ്രാഡ് പിറ്റുമായുള്ള ബന്ധം വേർപെടുത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് ആഞ്ജലീന ജോളി. വോഗിന് നൽകിയ അഭിമുഖത്തിലാണ് നടനുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനെ കുറിച്ച് ആഞ്ജലീന മനസ്സു തുറന്നത്.

ഇരുവരും വേർപിരിഞ്ഞിട്ട് ഏറെ നാളായെങ്കിലും അതിന്റെ കാരണങ്ങളെ കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല. നിരവധി ഊഹാപോഹങ്ങളും ഗോസിപ്പുകളും ഇതിനു പിന്നാലെ ഉയരുകയും ചെയ്തു.

പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2014 ലാണ് മിസ്റ്റർ ആന്റ് മിസ്സിസ് സ്മിത്ത് താരങ്ങൾ വിവാഹിതരാകുന്നത്. 2016 ൽ വിവാഹമോചനവും നടന്നു.

"കുടുംബത്തിന് വേണ്ടിയാണ് ഞാൻ ആ തീരുമാനം എടുത്തത്. അത് ശരിയായ തീരുമാനമായിരുന്നു". കുട്ടികൾക്കാണ് താൻ പ്രധാന്യം നൽകുന്നതെന്നും താരം പറയുന്നു.
TRENDING:The Undertaker Retires | അണ്ടർടെയ്ക്കറെ ഓർമയില്ലേ ; വിരമിക്കൽ പ്രഖ്യാപിച്ച് WWE താരം [NEWS] 'നിങ്ങളുടെ ഇത്തരം തമാശകൾ കണ്ടിരിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്': കോവിഡ് ബാധിതരെന്ന വാർത്തകളോട് നയന്‍താരയും വിഗ്നേശും [NEWS]'ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [NEWS]
കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ബ്രാഡ് പിറ്റുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നാണ് ആഞ്ജലീന പറയുന്നത്. ബന്ധം വേർപിരിഞ്ഞതിന്റെ കാരണത്തെ കുറിച്ചുള്ള തന്റെ മൗനം പലരും മുതലെടുത്തെന്നും ആഞ്ജലീന പറയുന്നു. ഇത് കുട്ടികളേയും ബാധിച്ചതെന്നും ആഞ്ജലീന.

"ചിലർ എന്റെ മൗനം മുതലെടുത്തു. കുട്ടികളും അവരെ കുറിച്ചുള്ള നുണപ്രചരണങ്ങൾ മാധ്യമങ്ങളിലൂടെ കേൾക്കേണ്ടി വന്നു. എന്നാൽ എന്റെ കുട്ടികൾ ധീരരും കരുത്തരുമാണ്. അവരെ കുറിച്ചുള്ള സത്യങ്ങൾ അവർക്ക് അറിയാം" ആഞ്ജലീന ജോളി.

ആറ് കുട്ടികളാണ് ആഞ്ജലീന ജോളിക്കും ബ്രാഡ് പിറ്റിനുമുള്ളത്. മൂത്തയാൾ മഡോക്സിന് പ്രായം 17, പാക്സ് -15, സഹാറ-14, ഷിലോഹ്-13, ഇരട്ട സഹോദരങ്ങളായ വിവീൻ, നോക്സ് 10 വയസ്സുണ്ട്.
First published: June 22, 2020, 2:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading