HOME » NEWS » Film » ANI IV SASI DIRECTED SHORT MOVIE MAYA RELEASED

Maya | നാല് സിനിമകൾ വിളക്കിച്ചേർത്ത ഹ്രസ്വചിത്രം; അനി ഐ.വി. ശശിയുടെ 'മായ' റിലീസ് ചെയ്തു

Ani I.V. Sasi directed short movie Maya released | ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപയോഗിക്കുക

News18 Malayalam | news18-malayalam
Updated: June 12, 2021, 3:25 PM IST
Maya | നാല് സിനിമകൾ വിളക്കിച്ചേർത്ത ഹ്രസ്വചിത്രം; അനി ഐ.വി. ശശിയുടെ 'മായ' റിലീസ് ചെയ്തു
'മായ'
  • Share this:
ഒന്നും രണ്ടുമല്ല, നാല് സിനിമകളുടെ ത്രെഡ് ഉൾപ്പെടുത്തിയ ഹ്രസ്വചിത്രമാണ് 'മായ'. സംവിധാനം ചെയ്തിരിക്കുന്നത് അനി ഐ.വി. ശശി. അശോക് സെൽവൻ, പ്രിയ ആനന്ദ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

2017ൽ ഷിക്കാഗോ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിക്ഷനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രമാണ് 'മായ'.

സിനിമ സ്വപ്നം കാണുന്ന ഒരു എഴുത്തുകാരൻ, ഒരു പ്രണയ ചിത്രത്തിന്റെ കഥയെഴുതാൻ കടന്നുപോകുന്ന ആശയങ്ങൾ ഉൾക്കൊള്ളിച്ചതാണ് 'മായ'. അശോക് സെൽവനാണ് ഈ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ് ചിത്രം റിലീസ് ചെയ്തത്.

സംവിധായകരായ വെങ്കിട് പ്രഭു, അശ്വത് മാരിമുത്തു, അഭിനേതാക്കളായ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, റിതു വര്‍മ്മ, വാണി ബോജന്‍, വിശ്വക് സെന്‍, നിഹാരിക കൊണ്ടാല, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രം സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തത്.

തമിഴിലാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം യൂട്യൂബില്‍ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപയോഗിക്കുക.

Youtube Video


പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ.വി ശശി.

ഒപ്പമുള്‍പ്പെടെ നിരവധി മലയാളം ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായിരുന്നു അനി ഐ.വി ശശി. അനി സംവിധാനം ചെയ്ത തമിഴ് തെലുങ്ക് ചിത്രം നിന്നിലാ നിന്നിലാ ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, ഋതു വര്‍മ, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പത്ത് വർഷക്കാലം പ്രിയദർശന്റെ സഹായിയായി അനി പ്രവർത്തിച്ചിരുന്നു. "നല്ല രീതിയിൽ സ്വീകാര്യത നൽകുന്ന വ്യക്തിയാണദ്ദേഹം. മികച്ച ആശയങ്ങൾ കണ്ടാൽ സ്വീകരിക്കും. ആശയങ്ങൾ തമ്മിൽ ചേരായ്കയും മറ്റുമുണ്ടായി പലതവണയായി മാറ്റിയെഴുതിയ സ്ക്രിപ്റ്റ് ആണ്. സ്ക്രിപ്റ്റിൽ ഞാൻ ചെയ്തതെന്ത് എന്ന് ചോദിച്ചാൽ നിങ്ങൾ സിനിമ കണ്ടാൽ മാത്രമേ മനസ്സിലാകൂ," അനി പറഞ്ഞു.

"ഞാൻ സിനിമ പഠിച്ചത് പ്രിയൻ സാറിന്റെയടുത്തായിരുന്നു. 10 വർഷം ഒപ്പം ജോലി ചെയ്തു. അതുകൊണ്ട് ആശയങ്ങളിൽ പ്രിയൻ സാറിന്റെ ഛായ ഉണ്ടാവും. രണ്ടുപേർ ചേർന്ന് എഴുതിയപ്പോൾ വ്യത്യസ്ത ഐഡിയകൾ അല്ലായിരുന്നു," അനി പറഞ്ഞു.

Summary: Ani I.V. Sasi directed Tamil shortfilm Maya was released on YouTube. The film has Ashok Selvan and Priya Anand playing the lead roles. Maya is an award-winning shortfilm screened in the South Asian Film Festival in Chicago back in the year 2017
Published by: user_57
First published: June 12, 2021, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories