HOME » NEWS » Film » ANI IV SASI DIRECTS A SHORT MOVIE MAYA

ഹ്രസ്വചിത്രവുമായി അനി ഐ.വി. ശശി; 'മായ' ചിത്രത്തിന്റെ വരുമാനം മുഴുവൻ കോവിഡ് ദുരിതാശ്വാസത്തിന്

അനി 2017ല്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്

News18 Malayalam | news18-malayalam
Updated: June 3, 2021, 7:28 AM IST
ഹ്രസ്വചിത്രവുമായി അനി ഐ.വി. ശശി; 'മായ' ചിത്രത്തിന്റെ വരുമാനം മുഴുവൻ കോവിഡ് ദുരിതാശ്വാസത്തിന്
ചിത്രത്തിന്റെ പോസ്റ്റർ
  • Share this:
സംവിധായകന്‍ ഐ.വി. ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി. ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുത്ത ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ അഞ്ച് ശനിയാഴ്ച റിലീസ് ചെയ്യും. അനി 2017ല്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്.

Also read: കല്യാണിക്കൊപ്പമുള്ള താരപുത്രനെ മനസ്സിലായോ? തന്നെ പൊട്ടിച്ചിരിപ്പിക്കുന്ന കൂട്ടുകാരന് പിറന്നാൾ ആശംസിച്ച് കല്യാണി പ്രിയദർശൻ

അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴിലാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യും. ചിത്രത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക.

2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള (ഫിക്ഷന്‍) പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു.

ദേശീയ പുരസ്‌കാരങ്ങൾ നേടിയ പ്രിയദർശൻ ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയിൽ അനി ശശി പ്രവർത്തിച്ചിട്ടുണ്ട്. പ്രണവ് മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം അനി ശശി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Also read: ഗായിക ശ്രേയാ ഘോഷാലിന്റെ കൺമണിക്ക് പേരിട്ടു; വീട്ടിലേക്ക് വരവേൽക്കാൻ മധുര സമ്മാനവും

ഗായിക ശ്രേയാ ഘോഷാലിന് ആൺകുഞ്ഞ് പിറന്നത് മെയ് മാസം 22നായിരുന്നു. ആദ്യ കൺമണിക്ക് പേരിട്ട കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രിയ ഗായിക ഇപ്പോൾ. ദേവ്യാൻ മുഖോപാധ്യായ എന്നാണ് പേര്. ''അവൻ വന്നതോടെ ഞങ്ങളുടെ ജീവിതം മാറുകയാണ്. ആ ആദ്യ കാഴ്ചയിൽ തന്നെ അവൻ ഹൃദയം സ്നേഹം കൊണ്ട് നിറച്ചു. അച്ഛനും അമ്മയ്ക്കും മാത്രം അനുഭവിച്ചറിയാൻ സാധിക്കുന്ന പ്രത്യേക അനുഭൂതിയാണത്. പരിശുദ്ധമായ അടങ്ങാത്ത സ്നേഹം''- ശ്രേയാ ഘോഷാൽ ട്വീറ്റ് ചെയ്തു.

ആദ്യ കൺമണിയെ വീട്ടിലേയ്ക്ക് വരവേൽക്കാനും മധുര സമ്മാനമൊരുക്കിയിരിക്കുകയാണ് ശ്രേയ. സ്പെഷല്‍ കേക്ക് ആണ് ഗായിക കുഞ്ഞിനെ സ്വാഗതം ചെയ്യാനായി വീട്ടിൽ കരുതിയത്. നീലയും വെള്ളയും നിറത്തിലായി ഒരുക്കിയ കേക്കിൽ പ്രത്യേക അലങ്കാരങ്ങളും ഉണ്ട്. കുഞ്ഞു പാദങ്ങളും കളിപ്പാട്ടങ്ങളും പൂക്കളും വരെ ശ്രേയയുടെ കേക്കിൽ വിരിഞ്ഞു.

ശ്രേയ ഘോഷാൽ തന്നെയാണ് കുഞ്ഞിനു വേണ്ടി പ്രത്യേകം തയ്യാറാക്കിപ്പിച്ച കേക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള വെൽകം കേക്ക് ആണിത്’ എന്ന് ചിത്രത്തിനൊപ്പം ഗായിക കുറിച്ചു. അതിമനോഹരമായി ഒരുക്കിയ കേക്ക് ആരാധകർക്കിടയിലും ചർച്ചയായിക്കഴിഞ്ഞു.

Summary: Second look poster of Ani IV Sasi directed Tamil shortfilm 'Maya' is out. Proceeds from the film may go towards Covid relief activities. Ani is expected to directed a Pranav Mohanlal starrer movie soon
Published by: user_57
First published: June 3, 2021, 7:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories