വിവാദമായ ഹിന്ദി സിനിമ ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരേ കോണ്‍ഗ്രസും സിപിഎമ്മും എടുക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി നേതാവ് അനില്‍ ആന്റണി. ബിബിസിയുടെ ഡോക്യുമെന്ററി ഇറങ്ങിയപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസും സിപിഐഎമ്മുമാണ് ഇപ്പോള്‍ സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നതെന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടം ഇടുങ്ങിയ കപട രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിധേയമാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.
#KeralaStory is highlighting some of the societal issues by taking the case of a few young girls and the trials and tribulations they faced. Irony dies a thousand deaths when both @INCKerala and @cpimspeak that were the so called supporters of free speech when a @BBCWorld… https://t.co/wAhNPQbqzJ
— Anil K Antony (@anilkantony) May 1, 2023
Also read-The Kerala Story| ‘ദ കേരള സ്റ്റോറി’ക്ക് A സർട്ടിഫിക്കറ്റ് ; പത്തിടത്ത് സെൻസർ കത്രിക
കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകര്‍ക്കുന്നു തുടങ്ങി ഒട്ടനവധി വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരേ ഉയരുന്നത്. ചിത്രത്തിന് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും പ്രവര്‍ത്തകരും ചിത്രത്തിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.