Anita Hassanandani | 'അതേ.. അതുതന്നെ' ; 39ാം വയസ്സിൽ ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി നടി അനിത ഹസ്സനന്ദനി

വൈറലായി ഇൻസ്റ്റാഗ്രാം വീഡിയോ

News18 Malayalam | news18-malayalam
Updated: October 11, 2020, 1:25 PM IST
Anita Hassanandani | 'അതേ.. അതുതന്നെ' ; 39ാം വയസ്സിൽ ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി നടി അനിത ഹസ്സനന്ദനി
News18 Malayalam
  • Share this:
നടി അനിത ഹസനന്ദനി ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലംകുറേയായി. ഇപ്പോൾ അത്തരം ഊഹാപോഹങ്ങളും ഗോസിപ്പുകളുമൊക്കെ അവസാനിപ്പിക്കാൻ സമയമായെന്നും തങ്ങൾ ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണെന്നും ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഇപ്പോൾ ആരാധകരെ അറിയിച്ചിരുക്കുകയാണ് അനിതയും ഭർത്താവ് രോഹിത് റെഡ്ഡിയും.

Also Read- Bhavana| 'വണ്ണം വെയ്ക്കുന്നത് പോലെ എല്ലാം ഈസിയായിരുന്നെങ്കില്‍ നന്നായിരുന്നു'

ഭർത്താവ് രോഹിത് റെഡ്ഡിയുമായി ഡേറ്റിംഗ് ആരംഭിച്ച സമയം മുതൽ വിവാഹനിശ്ചയം, വിവാഹം, ഒടുവിൽ ഗർഭിണിയാകുന്നതുവരെയുള്ള നിമിഷങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയിലൂടെ സ്റ്റൈലായി തന്നെയാണ് നടി താൻ ഗർഭിണിയാണെന്ന കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. ചുവന്ന ഹാർട്ട് ചിഹ്നങ്ങളോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read- Thalaivi Movie | ജയലളിതയായി തിളങ്ങി കങ്കണ റണൗത്ത്; ഷൂട്ടിംഗ് ചിത്രങ്ങൾ പുറത്തുവിട്ട് താരം

സുഹൃത്തുക്കളായ അദാ ഖാൻ, റിദ്ദിമ പണ്ഡിറ്റ്, മാഹി വിജ്, സൗമ്യ ടണ്ടൻ, അലി ഗോണി, വഹ്ബിസ് ദൊറാബ്ജി തുടങ്ങി നിരവധി അഭിനേതാക്കൾ ദമ്പതികൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി. 39 കാരിയായ നടി 2013 ലാണ് രോഹിത് റെഡ്ഡിയെ വിവാഹം കഴിച്ചത്. ഇരുവരും നാച്ച് ബാലിയേ 9 സീസണിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജനപ്രിയ പരിപാടിയായ യെഹ് ഹായ് മൊഹബാത്തിന്റെ ഭാഗമായിരുന്നു അനിത. അവസാനമായി നാഗിൻ 4ൽ നാഗിൻ വിശാഖ ഖന്നയായി പ്രേക്ഷകർ അനിതയെ കണ്ടു.








View this post on Instagram





❤️+❤️=❤️❤️❤️ Love you @rohitreddygoa #gettingreadyforreddy


A post shared by Anita H Reddy (@anitahassanandani) on






ടെലിവിഷൻ രംഗത്ത് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരാണ് അനിതയും രോഹിത്തും. ഇരുവരും നല്ല നിമിഷങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. ഓഗസ്റ്റിൽ അനിതയെ മാജിക് ട്രിക്ക് ചെയ്യുന്ന വീഡിയോ രോഹിത് പോസ്റ്റ് ചെയ്തപ്പോഴാണ് ഗർഭധാരണത്തെക്കുറിച്ച് ആദ്യം വാർത്തകൾ പ്രചരിച്ചത്. വീഡിയോ കണ്ടതിന് ശേഷം നടി ഒരു കുഞ്ഞിന്റെ വരവിനെ പ്രതീക്ഷിക്കുകയാണോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഉയർത്തിയത്.
Published by: Rajesh V
First published: October 11, 2020, 1:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading