HOME » NEWS » Film »

സോഷ്യൽമീഡിയയിൽ ചർച്ചയായി 'അഞ്ചാം കല്പന'; ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു

അധികാരികൾ പണത്തിന്റെ മുൻപിൽ കണ്ണടക്കുമ്പോൾ സാധുവായ മനുഷ്യൻ എങ്ങനെ  കുറ്റവാളി ആയി തീരുന്നു എന്ന് സിനിമയിൽ ചർച്ച ചെയ്യുന്നു

News18 Malayalam | news18-malayalam
Updated: February 17, 2021, 7:22 PM IST
സോഷ്യൽമീഡിയയിൽ ചർച്ചയായി 'അഞ്ചാം കല്പന'; ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു
Anjaam Kalppana
  • Share this:
സമൂഹമാധ്യമങ്ങളിൽ ചർച്ചയായി അഞ്ചാം കല്പന ഷോർട്ട് ഫിലിം. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രാഷ്ട്രീയ ഉന്നതരുടെ ഇടപെടൽ മൂലം നീതി നിഷേധിക്കപ്പെടുന്ന പിതാവിന്റെ മനസിക വ്യാപാരങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

അധികാരികളുടെ ഒത്താശയോടെ പ്രതി ജയിൽ ചാടുന്ന ഭാഗത്തോടെ ആണ് കഥ ആരംഭിക്കുന്നത്. കൃത്യനിർവഹണം ചെയ്യേണ്ട അധികാരികൾ പണത്തിന്റെ മുൻപിൽ കണ്ണടക്കുമ്പോൾ സാധുവായ മനുഷ്യൻ എങ്ങനെ  കുറ്റവാളി ആയി തീരുന്നു എന്ന് സിനിമയിൽ പച്ചയായി അവതരിപ്പിച്ചിരിക്കുന്നു.

മാക്കാൻസ് ടാക്കീസിന്റെ ബാനറിൽ വൈറലായ ആകാലിക എന്ന സിനിമയുടെ സംവിധായകൻ ഓയ്മ ആണ് അഞ്ചാം കല്പന കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. MCR മീഡിയയുടെ ബാനറിൽ രഞ്ജു രാജൻ ആണ് നിമാതാവ്.

ജോമി വർഗീസ് ആണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പഴയകാല സിനിമ നാടക നടൻ പി ആർ ബാലകൃഷ്ണൻ ആണ് പുണ്യാളൻ കപ്പ്യാർ എന്ന മുഖ്യവേഷം ചെയ്തിരിക്കുന്നത്. ഫെലിക്സ് ഏണസ്റ്റ്, ജോസഫ്‌ തോമസ്, അക്കിനോ ആന്റണി,ഗോപൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

You may also like:വിരണ്ടോടിയ പശു ആശുപത്രിക്കകത്തേക്ക് പാഞ്ഞു കയറി; പരിഭ്രാന്തരായി രോഗികള്‍

തെന്നിന്ത്യൻ സിനിമകളിൽ സൗണ്ട് എഫെക്ട്സ് ചെയ്തിട്ടുള്ള കരുൺ പ്രസാദ് ആണ് ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. തികച്ചും ഓഡിയോ വിഷ്വൽ ട്രീറ്റ് ആയിട്ടാണ് സിനിമ പ്രേഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

You may also like:കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തി; സ്വാതന്ത്ര്യത്തിന് ശേഷം വധശിക്ഷ ലഭിക്കുന്ന ആദ്യ വനിതയായി ഷബ്‌നത്ത്

സ്വന്തം കുഞ്ഞിനെ പിരിയുമ്പോൾ ഉണ്ടാകുന്ന ഒരമ്മയുടെ മാനസിക പിരിമുറുക്കങ്ങളിലൂടെ സഞ്ചരിക്കുന്ന ഹ്രസ്വചിത്രമായിരുന്നു
ആകാലിക.

രണ്ട് കഥാപാത്രങ്ങളിലൂടെ മാത്രം കഥ പറഞ്ഞ ചിത്രം നിരവധി പുരസ്കാരങ്ങളും നേടിയിരുന്നു. ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിച്ച് പുറത്തിറക്കിയ ആകാലികയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് പുതിയ ഹ്രസ്വ ചിത്രം തയ്യാറാക്കാൻ പ്രേരിപ്പിച്ചതെന്ന് സംവിധായകൻ ഓയ്മ ന്യൂസ് 18 നോട് പറഞ്ഞു.

ചിത്രീകരണത്തിലും ദൃശ്യ സംയോജനത്തിലും ആവർത്തനം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വർത്തമാന കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയാതിരിക്കുകയും പ്രതികൾ സ്വാധീനമുപയോഗിച്ച് രക്ഷപെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നത്.
Published by: Naseeba TC
First published: February 17, 2021, 7:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories