നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • എടുത്തുമാറ്റാം, നശിപ്പിക്കാനാവില്ല; ശക്തമായ തിരിച്ചുവരവ് നടത്തി എസ്.പി.ബി. അനുസ്മരണ ഗാനം 'അഞ്ജലി, പ്രാണാഞ്ജലി'

  എടുത്തുമാറ്റാം, നശിപ്പിക്കാനാവില്ല; ശക്തമായ തിരിച്ചുവരവ് നടത്തി എസ്.പി.ബി. അനുസ്മരണ ഗാനം 'അഞ്ജലി, പ്രാണാഞ്ജലി'

  Anjali Prananjali tribute to SPB makes a comeback after copyright row | പകർപ്പവകാശത്തിന്റെ പേരിൽ വിദേശ കമ്പനി യൂട്യൂബിൽ നിന്നും നീക്കം ചെയ്യിപ്പിച്ച എസ്.പി.ബി. അനുസ്മരണ ഗാനം റീ-റിലീസ് ചെയ്തു

  Anjali Prananjali

  Anjali Prananjali

  • Share this:
   പകർപ്പവകാശത്തിന്റെ പേരിൽ മലേഷ്യൻ കമ്പനി യൂട്യൂബിൽ നിന്നും നീക്കം ചെയ്യിപ്പിച്ച 'അഞ്ജലി പ്രാണാഞ്ജലി' വീണ്ടും. നിർമ്മാതാവ് രാജീവ് ഗോവിന്ദൻ, സംഗീത സംവിധായകൻ രാഹുൽ രാജ്, ഗായകൻ ഹരിചരൺ എന്നിവരുടെ കൂട്ടായ്മയിൽ നിർമ്മിച്ച എസ്.പി.ബി. സംഗീതാർച്ചനയാണ് മടങ്ങിവന്നിരിക്കുന്നത്. പരസ്യ സംവിധായകൻ മഗേഷ് കൊല്ലേരി സംവിധാനം നിർവ്വഹിച്ച വീഡിയോയാണിത്.

   മികച്ച രീതിയിൽ അഭിപ്രായവും വ്യൂസും നേടി മുന്നേറവേയാണ് ഗാനം യൂട്യൂബിൽ നിന്നും നീക്കം ചെയ്യപ്പെടുന്നത്. 22 സെക്കന്റ് വരുന്ന എസ്.പി.ബി. അഭിമുഖ ശകലം ഉൾപ്പെടുത്തി എന്നതായിരുന്നു അവർ പകർപ്പവകാശ ലംഘനമായി ചൂണ്ടിക്കാട്ടിയത്. ശേഷം ഭീമമായ തുക പകർപ്പവകാശത്തിന്റെ പേരിൽ ആവശ്യപ്പെടുകയും ചെയ്തതായി അണിയറക്കാർ വ്യക്തമാക്കി. തുടർന്ന് ഗാനം നീക്കം ചെയ്യപ്പെടുകയായിരുന്നു.

   എന്തുവന്നാലും ഈ ഗാനം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വേണ്ടി ആ ഭാഗം ഉൾപ്പെടെ എടുത്തു മാറ്റി അതേ ഗാനം തന്നെ പുതിയ അവതരണ ശൈലിയിൽ എത്തുകയാണ്. ആദ്യ വേഷന്റെ തുടക്കത്തിൽ കണ്ട എസ്.പി.ബി. ആലപിച്ച പ്രശസ്ത ഗാനങ്ങളുടെ ഉള്ളടക്കവും ചാനലിൽ പ്രക്ഷേപണം ചെയ്ത അദ്ദേഹത്തിന്റെ മരണ വാർത്തയുടെ അറിയിപ്പും രണ്ടാമത്തെ വേർഷനിൽ നിന്നും മാറ്റിയിട്ടുണ്ട്. പൂർണ്ണമായും ഗാനം മാത്രമാണ് ഇത്തവണ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.   "അഞ്ജലി പ്രാണാഞ്ജലി എന്ന ആല്‍ബം സാമ്പത്തിക നേട്ടത്തിനുവേണ്ടിയായിരുന്നില്ല. ഞാനടക്കമുള്ള ലോകത്തെ എല്ലാ സംഗീത പ്രേമികള്‍ക്കും വേണ്ടി, എസ്.പി.ബിക്കായുള്ള അര്‍ച്ചന തന്നെയായിരുന്നു അത്. ജോലി ചെയ്തവരൊക്കെ സാമ്പത്തികം മാറ്റി നിര്‍ത്തി, ഹൃദയംകൊണ്ടവര്‍ പ്രിയപ്പെട്ട ഗായകനായി അവരവരുടെ ജോലികൾ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഈ ഗാനം റിലീസ് ചെയ്തതും അതുകൊണ്ടായിരുന്നു. കേട്ടവര്‍ കേട്ടവരിലേക്ക് ആ ഗാനം പങ്കിട്ടു.
   വരികളിലും ദൃശ്യങ്ങളിലും എസ്.പി.ബി. നിറയണമെന്ന് ഞങ്ങളോരോരുത്തരും ആഗ്രഹിച്ചു. സംഗീതമായും ദൃശ്യമായും ശബ്ദമായുമൊക്കെ എസ്.പി.ബി. 'അഞ്ജലി പ്രാണാഞ്ജലി'യില്‍ നിറഞ്ഞു," ഗാനം എടുത്തുമാറ്റപ്പെട്ടപ്പോൾ രാജീവ് ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.

   അടുത്തിടെ രാജീവ് ഗോവിന്ദൻ ആരംഭിച്ച നിർമ്മാണ കമ്പനിയായ വാട്ടർബൗണ്ട് മീഡിയയുടെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒക്ടോബർ ഒൻപതിനാണ് ഗാനം റീ-റിലീസ് ചെയ്തത്. ഗാനത്തിന്റെ വരികൾ രചിച്ചതും, വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതും രാജീവ് ഗോവിന്ദൻ തന്നെയായാണ്. പൃഥ്വിരാജ് ചിത്രം 'കാളിയൻ' നിർമ്മിക്കുന്നത് രാജീവാണ്.
   Published by:user_57
   First published:
   )}